വിശാഖം നക്ഷത്രത്തിൽ ജനിക്കുന്നവൻ

ഈർഷ്യുർവ്വിദേശനിരതോ
ലുബ്ധോ ദ്യുതിമാൻ ധനാന്ന്വിതഃ ഖ്യാതഃ
യുദ്ധോൽസുകശ്ച നിപുണോ
ദുഷ്പ്രേഷ്യോ ജായതേ വിശാഖായാം.

സാരം :-

വിശാഖം നക്ഷത്രത്തിൽ ജനിക്കുന്നവൻ ഈർഷ്യയും അന്യദേശവാസവും പിശുക്കും കാന്തിയും ധനവും പ്രസിദ്ധിയും ഉള്ളവനായും യുദ്ധത്തിൽ ഉത്സാഹമുള്ളവനായും സമർത്ഥനായും നികൃഷ്ടമായ ഭൃത്യവേലയെ ചെയ്യുന്നവനായും ഭവിക്കും.