ചിത്തിര നക്ഷത്രത്തിൽ ജനിക്കുന്നവൻ

ദുഷ്ടസ്ത്രീഷ്ടഃ പാപോ
വിവിധോത്സാഹീ സുലോചനാംഗശ്ച
ചിത്രാംബരമാല്യയുതോ
വിദേശവാസീ സുഖീ ച ചിത്രായാം.

സാരം :-

ചിത്തിര നക്ഷത്രത്തിൽ ജനിക്കുന്നവൻ ദുഷ്ടസ്ത്രീകളിൽ ഇഷ്ടമുള്ളവനായും പാപസ്വഭാവമുള്ളവനായും പലപ്രകാരേണ ഉത്സാഹിക്കുന്നവനായും ഭംഗിയുള്ള കണ്ണുകളും സൗന്ദര്യമുള്ള ശരീരവും ഉള്ളവനായും വിചിത്രവസ്ത്രങ്ങളേയും വിശേഷപുഷ്പമാല്യങ്ങളേയും ധരിക്കുന്നവനായും അന്യദേശവാസിയായും സുഖമുള്ളവനായും ഭവിക്കും.