പൂരാടം നക്ഷത്രത്തിൽ ജനിക്കുന്നവൻ

ദൃഢസൌഹൃദോ വിനീതോ
ബഹുപ്രജാവാൻ ഗണേശ്വരോ ധീമാൻ
ഇഷ്ടാനന്ദകളത്രോ
ഭോഗീനൃപസൽകൃതശ്ച ജലദൈവേ.

സാരം :-

പൂരാടം നക്ഷത്രത്തിൽ ജനിക്കുന്നവൻ നല്ല ബന്ധുത്വമുള്ളവനായും വിനീതനായും വളരെ സന്താനങ്ങളും സംഘാധിപത്യവും ബുദ്ധിസാമർത്ഥ്യവും ഉള്ളവനായും ഇഷ്ടാനുസരണം ആനന്ദിക്കത്തക്ക ഭാര്യയോടുകൂടിയവനായും ഭോഗസുഖവും രാജസമ്മാനവും ലഭിക്കുന്നവനായും ഭവിക്കും.