മകം നക്ഷത്രത്തിൽ ജനിക്കുന്നവൻ

വിദ്വാൻ വിനീതശീലോ
സ്ഥിരവൈരീ സജ്ജാനസ്തുതശ്ശൂരഃ
ബഹുഭൃത്യധനോ ഭോഗീ
സുരപിതൃഭക്തോ മഹോദ്യമഃ പിത്ര്യേ.

സാരം :-

മകം നക്ഷത്രത്തിൽ ജനിക്കുന്നവൻ വിദ്വാനായും ഏറ്റവും ഒതുങ്ങിയ സ്വഭാവത്തോടുകൂടിയവനായും സ്ഥിരമായ ശത്രുക്കളുള്ളവനായും സജ്ജനങ്ങളാൽ പ്രശംസിക്കപ്പെടുന്നവനായും ശൂരനായും വളരെ ഭൃത്യന്മാരും ധനവും ഉള്ളവനായും ദേവന്മാരിലും പിതൃക്കളിലും ഭക്തിയുള്ളവനായും ഏറ്റവും ഉത്സാഹവുമുള്ളവനായും ഭവിക്കും.