പൂരം നക്ഷത്രത്തിൽ ജനിക്കുന്നവൻ

പ്രിയവാഗ്ദാതാ നിപുണോ
ബഹുവ്യയാർത്തോ വിധേയഭൃത്യശ്ച
തേജസ്വീ നൃപതിഹിതോ
രണഭീരുർജായതേ ച ഫല്ഗുന്ന്യാം.

സാരം :-

പൂരം നക്ഷത്രത്തിൽ ജനിക്കുന്നവൻ ഇഷ്ടമായ വാക്കിനെ പറയുന്നവനായും ഔദാര്യവും സാമർത്ഥ്യവും ഉള്ളവനായും ഏറ്റവും വ്യയാധിക്യത്താൽ പീഡിതനായും ഭൃത്യസ്വാധീനമുള്ളവനായും തേജസ്വിയായും രാജാവിന് ഇഷ്ടമുള്ളവനായും യുദ്ധത്തിൽ ഭയമുള്ളവനായും ഭവിക്കും.