തിരുവാതിര നക്ഷത്രത്തിൽ ജനിക്കുന്നവൻ

ഗർവ്വീശഠഃ കൃതഘ്നോ
ഹിംസ്രഃ പാപഃ ചരസ്വഭാക് ചപലഃ
അല്പസുതശ്ചിംജീവീ
രാജദ്രവ്യാന്ന്വിതശ്ച രൗദ്രർക്ഷേ

സാരം :-

തിരുവാതിര നക്ഷത്രത്തിൽ ജനിക്കുന്നവൻ ഗർവ്വിഷ്ഠനായും ദുസ്സ്വഭാവിയായും ഉപകാരസ്മരണയില്ലാത്തവനായും ഹിംസാശീലമുള്ളവനായും പാപവും പരദ്രവ്യാനുഭവവും (മറ്റുള്ളവരുടെ ദ്രവ്യങ്ങളെ - ധനത്തെ - വസ്തുക്കളെ - ഉപയോഗിക്കുന്നവൻ) ഉള്ളവാനായും ചപലനായും പുത്രന്മാർ കുറഞ്ഞിരിക്കുന്നവനായും ദീർഘായുസ്സായും രാജദ്രവ്യത്തെ (സർക്കാരിന്റെ സഹായങ്ങൾ) അനുഭവിക്കുന്നവനായും ഭവിക്കും.