ഭരണി നക്ഷത്രത്തിൽ ജനിക്കുന്നവൻ

ശാന്താത്മ ചലചിത്ത-
സ്ത്രീലോലസ്സത്യവാക് സുഖീ മാനീ
ധീരോ മിത്രസഹായോ 
ദീർഘായുസ്സ്വല്പപുത്രവാൻ യാമ്യേ.

സാരം :-

ഭരണി നക്ഷത്രത്തിൽ ജനിക്കുന്നവൻ ശാന്തബുദ്ധിയായും ചപലമനസ്സായും സ്ത്രീകളിൽ ആസക്തനായും സത്യവാക്കായും (സത്യം പറയുന്നവനായും) സുഖവും അഭിമാനവും ധീരതയും ബന്ധുസഹായവും ദീർഘായുസ്സും ഉള്ളവനായും പുത്രന്മാർ കുറഞ്ഞിരിക്കുന്നവനായും ഭവിക്കും.