മകയിരം നക്ഷത്രത്തിൽ ജനിക്കുന്നവൻ

ചപലോ വിശാലദേഹോ
ബാല്യേ ശോകാന്ന്വിതഃ പ്രമാദീ ച
ഉത്സാഹീ സത്യപരോ
ഭീരുർദ്ധനവാൻ സുഖീ സൗമ്യേ.

സാരം :-

മകയിരം നക്ഷത്രത്തിൽ ജനിക്കുന്നവൻ ചപലതയും പുഷ്ടിയുള്ള ശരീരവും ഉള്ളവനായും ബാല്യത്തിൽ ശോകപീഡയുള്ളവനായും (ദുഃഖം അനുഭവിക്കുക) സ്ഥിരബുദ്ധിയില്ലാത്തവനായും ഉത്സാഹവും സത്യവും ഭയവും സമ്പത്തും സുഖവും ഉള്ളവനായും ഭവിക്കും.