പുണർതം നക്ഷത്രത്തിൽ ജനിക്കുന്നവൻ

ദാതാ സുഖീ സുശീലോ
ദുർമ്മേധാ രോഗവാൻ പിപാസുശ്ച
അല്പേന ച സന്തുഷ്ടഃ
പുനർവ്വസൌ ജായതേ വ്രതീ മനുജഃ

സാരം :-

പുണർതം നക്ഷത്രത്തിൽ ജനിക്കുന്നവൻ ദാനം ചെയ്യുന്നവനായും സുഖിയായും സൗശീല്യമുള്ളവനായും ദുർബുദ്ധിയായും രോഗിയായും പിപാസ ഏറിയിരിക്കുന്നവനായും അല്പംകൊണ്ട് സന്തോഷിക്കുന്നവനായും വ്രതാനുഷ്ഠാനമുള്ളവനായും ഭവിക്കും