ചോതി നക്ഷത്രത്തിൽ ജനിക്കുന്നവൻ

ദാതാ സുഖീ തൃഷാലുഃ
പ്രിയവാഗ് ധർമ്മാശ്രിതഃ പരാർത്ഥശ്ച
ധനവാൻ വിദേശവാസീ
ബഹുബന്ധുസ്തസ്കരോ ഭവേൽ സ്വാത്യാം

സാരം :-

ചോതി നക്ഷത്രത്തിൽ ജനിക്കുന്നവൻ ദാനം ചെയ്യുന്നവനായും സുഖമനുഭവിക്കുന്നവനായും അത്യാശയുള്ളവനായും ഇഷ്ടമായ വാക്കിനെ പറയുന്നവനായും ധർമ്മത്തെ ആശ്രയിക്കുന്നവനായും അന്യകാര്യങ്ങളോടും അന്യധനത്തോടും കൂടിയവനായും ധനവാനായും അന്യദേശവാസവും വളരെ ബന്ധുക്കളും തസ്ക്കരത്വവും ഉള്ളവനായും ഭവിക്കും.