മൂലം നക്ഷത്രത്തിൽ ജനിക്കുന്നവൻ

മാനീ ധനീ സുഖാഢ്യോ
വ്യാധിപ്രായോതിതസ്കരസ്സുഭഗഃ
ചലചിത്തശ്ചലചേഷ്ടോ
മൂലോല്പന്നസ്സ്വതന്ത്രകോ ഭവതി.

സാരം :-

മൂലം നക്ഷത്രത്തിൽ ജനിക്കുന്നവൻ അഭിമാനവും ധനവും സുഖവും ഉള്ളവനായും മിക്കവാറും രോഗപീഡിതനായും തസ്കരത്വം ഉള്ളവനായും സുഭഗനായും മനസ്സിനും പ്രവൃത്തിക്കും ചാപല്യവും സ്വാതന്ത്ര്യപ്രകൃതിയും ഉള്ളവനായും ഭവിക്കും.