ആയില്യം നക്ഷത്രത്തിൽ ജനിക്കുന്നവൻ

രൌദ്രശ്ചപലോ വാഗ്മീ
ഗണേശ്വരോ ജ്ഞാനവാൻ ശഠോ ധൂർത്തഃ
ബഹ്വായാസോ  ധനവാൻ
കൃതഘ്ന ആശ്ളേഷഭേ വിനീതശ്ച.

സാരം :-

ആയില്യം നക്ഷത്രത്തിൽ ജനിക്കുന്നവൻ രൌദ്രസ്വഭാവവും ചപലതയും വാക് സാമർത്ഥ്യവും ഉള്ളവനായും സംഘത്തിന്റെയോ സമുദായത്തിന്റെയോ നായകനായും ജ്ഞാനിയായും ശഠനായും വിടവൃത്തിയുള്ളവനായും വളരെ ആയാസവും ധനവും ഉള്ളവനായും സമ്പന്നനായും ഉപകാരസ്മരണയില്ലാത്തവനായും വിനീതനായും ഭവിക്കും.