അശ്വതി നക്ഷത്രത്തിൽ ജനിക്കുന്നവൻ

പ്രാജ്ഞോ ധൃതിമാൻ ദക്ഷ-
സ്സ്വതന്ത്രശീലഃ കുലാധികോ മാനീ
ഭ്രാതൃജ്യേഷ്ഠസ്സുഭഗോ
ജനപ്രിയശ്ചാശ്വിനീജാതഃ 

സാരം :-

അശ്വതി നക്ഷത്രത്തിൽ ജനിക്കുന്നവൻ വിദ്വാനായും ബുദ്ധിയും ധൈര്യവും സാമർത്ഥ്യവും സ്വാതന്ത്ര്യശീലവും ഉള്ളവനായും കുലശ്രേഷ്ഠനായും അഭിമാനിയായും ജ്യേഷ്ഠഭ്രാതാവായും (സീമന്തപുത്രനായും) സുന്ദരനായും ജനങ്ങൾക്ക്‌ ഇഷ്ടമുള്ളവനായും ഭവിക്കും.