ഉത്രം നക്ഷത്രത്തിൽ ജനിക്കുന്നവൻ

സ്ത്രീണാമിഷ്ടസ്സുഭഗോ
ഗണേശ്വരോ വിദ്യയാത്തവിത്തശ്ച
കുശലസ്സുഖി വിനീതോ
ഭോഗീ ലോകപ്രിയോ ഭവേൽ ഭാഗ്യേ.

സാരം :-

ഉത്രം നക്ഷത്രത്തിൽ ജനിക്കുന്നവൻ സ്ത്രീകൾക്ക് ഇഷ്ടനായും സുന്ദരനായും സംഘത്തിന്റെ നായകനായും വിദ്യകൊണ്ട് ലഭിക്കപ്പെട്ട ധനവും കൌശലവും ഉള്ളവനായും സുഖവും സുശിക്ഷിതത്വവും ഭോഗവും ഉള്ളവനായും ജനങ്ങൾക്ക്‌ ഇഷ്ടനായും ഭവിക്കും.