കാർത്തിക നക്ഷത്രത്തിൽ ജനിക്കുന്നവൻ

ഭ്രാതൃവിഹീനോഹ്യേകോ
ബഹുഭുക് ബഹുദാരവാൻ വപുഷ്മാംശ്ച
തേജസ്വീ ശഠവചനഃ
പരോപകാരീ സുകീർത്തിരനലർക്ഷേ.

സാരം :-

കാർത്തിക നക്ഷത്രത്തിൽ ജനിക്കുന്നവൻ സഹോദരന്മാരില്ലാത്തവനായും (സഹോദരഗുണമില്ലാത്തവനായും) ഏകാകിയായും വളരെ ഭക്ഷിക്കുന്നവനായും (വിശപ്പ്‌ സഹിക്കുവാൻ കഴിയാത്തവൻ) വളരെ ഭാര്യമാരോട് (സ്ത്രീകളോട്) കൂടിയവനായും നല്ല ശരീരവും തേജസ്സും ഉള്ളവനായും കീർത്തിമാനായും ഭവിക്കും.