പൂയം നക്ഷത്രത്തിൽ ജനിക്കുന്നവൻ

പ്രീതഃ ക്രോധീ മതിമാൻ
ധൃഷ്ടോ വാഗ്മീ ഹ്യനേകശാസ്ത്രജ്ഞഃ
ബന്ധുനാമുപകാരീ
പ്രാജ്ഞോ ധനവാൻ സ്വതന്ത്രകഃ പുഷ്യേ.

സാരം :-

പൂയം നക്ഷത്രത്തിൽ ജനിക്കുന്നവൻ സന്തോഷവും കോപവും ഉള്ളവനായും ബുദ്ധിമാനായും നിർല്ലജ്ജനായും വാക് സാമർത്ഥ്യവും അനേകശാസ്ത്രങ്ങളിൽ ജ്ഞാനവും ഉള്ളവനായും ബന്ധുക്കൾക്ക് ഉപകാരത്തെ ചെയ്യുന്നവനായും വിദ്വാനായും (പണ്ഡിതൻ) ധനവാനായും സ്വാതന്ത്ര്യമുള്ളവനായും ഭവിക്കും.