അഞ്ചാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ

രാജ്യേശദായേƒഥ സവീര്യയുക്തേ
രാജ്ഞഃ പ്രിയം ബുദ്ധിവിലാസസൗഖ്യം
സാധുസ്തുതിം ചോത്തമപുത്രലാഭം
മൃഷ്ടാന്നപാനാംബരഭൂഷണാപ്തിം.

സാരം :-

ബലവാനും ഇഷ്ടഭാവസ്ഥനുമായ അഞ്ചാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ രാജാവിന്റെ ആനുകൂല്യം മന്ത്രിസ്ഥാനം എന്നിവ ലഭിക്കുകയും ബുദ്ധിക്കു പ്രകാശവും സുഖവും സിദ്ധിക്കുകയും ശ്രേഷ്ഠജനങ്ങളുടെ സൽക്കാരവും ഉത്തമപുത്രലാഭവും മൃഷ്ടാന്നഭോജനവും സ്വാദുള്ള പേയങ്ങളും വിശേഷവസ്ത്രങ്ങളും അലങ്കാരസാധനങ്ങളും ലഭിക്കുകയും ചെയ്യും.

**************************************************

സുതസ്യനാശം സുതപേ ബലോനേ
ബുദ്ധിഭ്രമം കക്ഷിരുജം ച ഗുന്മം
ശക്തിക്ഷയം രാജഭയം സമേതി
ദുശ്ചിൽക്കതാം വഞ്ചനമുന്നതാർത്തിം

സാരം :-

ബലഹീനനായ അഞ്ചാംഭാവാധിപ ഗ്രഹത്തിന്റെ ദശയിൽ ബുദ്ധിഭ്രമവും ഉദരവ്യാധിയും ഗുന്മരോഗവും സ്വശക്തിക്ഷയവും രാജാവിന്റെ വിരോധവും ദൗർമ്മനസ്യവും വഞ്ചനയും അധികമായ ദുഃഖവും സംഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.