യോഗഃ കലാനിധിരയം ബുധശുക്രദൃഷ്ട-
യുക്തേ ഗുരൌ സ്വസുതഭേ ബുധഭാർഗ്ഗവാംശേ
കാമീ ഗുണീ നരപതിർബ്ബല വാഹനാഢ്യോ
വിദ്വാൻ വിഭൂർവ്വിഗതരോഗഭയോ ജിതാരിഃ
സാരം :-
ബുധന്റെയോ ശുക്രന്റെയോ രാശ്യംശങ്ങളുടെ രണ്ടാം ഭാവത്തിൽ ബുധശുക്രന്മാരുടെ യോഗദൃഷ്ടികളോടുകൂടി വ്യാഴം നിന്നാൽ കലാനിധിയോഗം അനുഭവിക്കും.
കലാനിധിയോഗത്തിൽ ജനിക്കുന്നവൻ കാമിയായും ഗുണവാനായും സൈന്യങ്ങളും വാഹനങ്ങളും ഉള്ള രാജാവായും വിദ്വാനായും സമർത്ഥനായും രോഗവും ഭയവും ശത്രുക്കളും ഇല്ലാത്തവനായും ഭവിക്കും.