സോച്ചസ്ഥേƒപി ദിനേശോ
നീചാംശേ ചേൽ കളത്രധനഹാനിഃ
സ്വകുലജബന്ധുവിരോധഃ
പിത്രാദീനാം തഥൈവ മുനിവാക്യം.
സാരം :-
ഉച്ചരാശിയിലാണെങ്കിലും നീചനവാംശരാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ഭാര്യയ്ക്കും ധനത്തിനും ഹാനിയും പിതാവ്, സ്വഗോത്രജന്മാരായ മറ്റു ജനങ്ങൾ, ബന്ധുക്കൾ മുതലായവരുടെ വിരോധവും സംഭവിക്കുന്നതാണ്.