ഭൌമസ്യാരിവിമർദ്ദഭൂപസചിവ-
ക്ഷിത്യാവികാജൈർദ്ധനം
പ്രദ്വേഷസ്സുതമിത്രദാരസഹജൈർ-
വ്വിദ്വൽഗുരുദ്വേഷിതാ
തൃഷ്ണാസൃഗ്ജ്വരപിത്തഭംഗജനിതാ
രോഗാഃ പരസ്ത്രീഷ്ടതാ
പ്രീതിഃ പാപരതൈരധർമ്മനിരതിഃ
പാരുഷ്യതൈക്ഷ്ണ്യാനി ച.
സാരം :-
ചൊവ്വായുടെ ദശാകാലം ശത്രുക്കളെ ജയിക്കുക, പൌരുഷപരാക്രമാദികൾക്കൊണ്ട് രാജാവിന്റെ സന്തോഷം ലഭിക്കുക, രാജമന്ത്രിയാവുക, അല്ലെങ്കിൽ ഉദ്യോഗസ്ഥന്മാരുടെ സഹായമുണ്ടാവുക, സഹോദരസഹായം, കൃഷിഭൂമികൾ, കമ്പിളിത്തരങ്ങൾ, ആടുകൾ, ആട്ടിൽതോൽ, സേനാനായകത്വം, ശൌര്യം, അഗ്നി, യന്ത്രം, ഔഷധം, മുതലായവ നിമിത്തം ധനലാഭമുണ്ടാവുകയും ഭാര്യ, പുത്രൻ, ബന്ധുക്കൾ, സഹോദരന്മാർ, പിതാവ് മുതലായ ഗുരുക്കന്മാർ, വിദ്വാന്മാർ എന്നിവരെ ദ്വേഷിക്കുകയും ദാഹം, ജ്വരം, രക്തകോപം, പിത്തവികാരം, മുറിവ്, ചതവ് ഇത്യാദികളാൽ ശരീരാസ്വാസ്ഥ്യം സംഭവിക്കുകയും പരസ്ത്രീകളിൽ താൽപര്യവും ദുഷ് പ്രവൃത്തികൾ ചെയ്യുന്നവരിൽ സന്തോഷവും അധർമ്മത്തിൽ അധികമായ അഭിനിവേശവും പരുഷമായി സംസാരിക്കയും തീക്ഷ്ണസ്വഭാവവും മറ്റും ചൊവ്വാദശയുടെ (കുജദശയുടെ) ഫലങ്ങളാകുന്നു