ചാപസ്ഥരാഹുദായേ തു പിതൃനാശം ശുഭസ്ഥിതിം
ഭ്രാതുർവ്വാ മരണം കിഞ്ചിൽ ധനധാന്യാഗമം സുഖം.
സാരം :-
ധനു രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം പിതാവിനോ സഹോദരനോ നാശവും അല്പമായ ധനധാന്യലാഭവും സുഖവും ശുഭസ്ഥിതിയും ഫലമാകുന്നു.
കോദണ്ഡരാഹു ഏറ്റവും ശ്രേഷ്ഠഫലപ്രദനാണെന്ന് പ്രമാണാന്തരവുമുണ്ട്.