ജന്മാബ്ദം

ജനനാന്തരം അഞ്ചാം സവംവത്സരത്തിൽ ഉപനയനം നടത്താം. ആറാം സംവത്സരം വിധിപരമാകയാൽ ഉപനയനത്തിനു കൊള്ളില്ല. ഏഴാം സംവത്സരാരംഭം ഉപനയനത്തിനു ഉത്തമം. അതിനുശേഷം എട്ടിലും ഒമ്പതിലും പത്തിലും ഉപനയനം നടത്താവുന്നതാണ്. ബ്രാഹ്മണർക്ക് എട്ടാമത്തെ വയസ്സിലും; ക്ഷത്രിയന്മാർക്ക് പതിനൊന്നാമത്തെ വയസ്സിലും വൈശ്യന്മാർക്കു പന്ത്രണ്ടാമത്തെ വയസ്സിലും ഉപയനയം നടത്തണമെന്നാണ് വിധി.

അഷ്ടമെ സപ്തമേ വാ ബ്ദെ നവമെ ദശമെ തഥാ
ഉപനീതിം ശിശോകുര്യാൽപഞ്ചമേബ്ദേപിശസ്യതെ

എന്നിങ്ങനെ പറയപ്പെട്ടിട്ടുണ്ട്.

ഉപനീതെ ദ്വിജേന്ദ്രാണാം അഷ്ടമൊബ്ദഃ ശുഭോമതഃ
ഏകാദശ ക്ഷത്രിയാണാം വൈശ്യാനാം ദ്വാദശഃ ശുഭഃ
ഏഷാമേഭ്യഃ പരാഗ്രാഹ്യാ നാഗേശാർക്കമിതാസ്സമഃ
കദാചിന്നൈവഷഷ്ടസ്യാൽസൗരോ മുഖ്യ സ്മൃതൊ ബുധൈഃ

എന്നിങ്ങനെ വിശേഷവിധിയുമുണ്ട്.

ഉപനയനത്തിനു സൗരസാവനസംവത്സരങ്ങൾ രണ്ടും സ്വീകാര്യം തന്നെയാണ്. ഗർഭാധാനകാലം മുതൽ സാവനംകൊണ്ട് എട്ടാം സംവത്സരവും ജന്മംകൊണ്ട് സൗരസംവത്സരം ഏഴും ഒത്തുവരുന്നകാലം ഏറ്റവും മുഖ്യമായി ഉപനയനത്തിനു സ്വീകരിക്കാം. 16 വയസ്സ് തികയുന്നതിനു മുമ്പ് ഉപനയനം നടത്താവുന്ന കാലമാണ്. ഓത്തിനിരുത്തുന്നത് കാലേകൂട്ടിവേണമെന്നുള്ളവർ അഞ്ചാം വർഷംതന്നെ ഉപനയനം കഴിക്കണം. ഇവിടെ പ്രത്യേകം അറിഞ്ഞിരിക്കേണ്ട കാര്യമുണ്ട് :- ജനനാന്തരം അഞ്ചു വയസ്സു തികഞ്ഞാൽ സാവനം കൊണ്ട് 7 വയസ്സു തുടങ്ങുംമുമ്പായി ഉപനയനം ഒരിക്കലും നടത്തരുത്. എന്തുതന്നെ സംഭവിക്കാനിരുന്നാലും ബ്രാഹ്മണശിശുവിനു 16 വയസ്സു തികയും മുമ്പായി ഉപനയനം നടത്തിയിരിക്കണമെന്നു നിർബന്ധമാണ്. എന്തുകൊണ്ടെന്നാൽ :-

അതീതെ ഷോഢശെവർഷെ പതിതസ്സ്യാൽ ധ്രുവംശിശുഃ
അതഃ ഷോഢശവർഷാൽ പ്രാക്കർത്തവ്യം സതതഃ പരം

എന്നു വിധികാണുന്നുണ്ട്. ആയതുകൊണ്ട് ജനനദിനം മുതൽ 1140 ദിവസത്തിനു ശേഷം 386 ദിവസം ഉപനയനത്തിനു വിഹിതകാലമാണ്. അതുകഴിഞ്ഞാൽ 64 ദിവസം ഉപനയനത്തിനു വർജിക്കണം. തദനന്തരം 320 ദിവസം ഉപനയനത്തിനു നിന്ദ്യമാണ്. ഇതെല്ലാം കഴിഞ്ഞുവരുന്ന 460 ദിവസം ഉപനയനത്തിനു ഏറ്റവും ശ്രേഷ്ഠകാലമാണ്. അതുകഴിഞ്ഞാൽ 3192 ദിവസം തികയും മുമ്പുള്ള കാലം ഗൗണകാലമെന്ന് വൈദികമതം കാണുന്നു.

ഓത്ത്, അഭ്യാസം, വ്യാപാരം എന്നിവയുടെ അടിസ്ഥാനപരമായ വിദ്യാഭ്യാസവിചക്ഷണത മുൻനിർത്തി ബ്രാഹ്മണർക്കു അഞ്ചാം വയസ്സിലും; ക്ഷത്രീയർക്കു ആറാം വയസ്സിലും; വൈശ്യർക്കു എട്ടാം വയസ്സിലും; ഉപനയനം നടത്താവുന്നതാണ്. ഇത് അടിസ്ഥാനമാക്കാത്തപക്ഷം ബ്രാഹ്മണനു 16 വയസ്സിനുമുമ്പും; ക്ഷത്രീയനു 22 വയസ്സിനുമുമ്പും; വൈശ്യനു 24 വയസ്സിനുമുമ്പും ഉപനയനത്തിനുള്ള ഗൗണകാലമാണ്. ഇപ്രകാരം ത്രൈവർണികന്മാർക്കു ഉപനയനം നടത്താത്തപക്ഷം ഇവരെ ബ്രാഹ്മണ്യത്തിൽ നിന്നും ഭ്രഷ്ടന്മാരാക്കി പുറം തള്ളപ്പെട്ടിരുന്നകാലം ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിൽ നിലനിന്നിരുന്നു. ഒരു തരം സദാചാരമായിരുന്നു. കേരളത്തിൽ ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും 16 വയസ്സിനു മുമ്പുതന്നെ ഉപനയനം നടത്തണമെന്നു നിർബന്ധമുണ്ടായിരുന്നു. മേൽപറഞ്ഞ ത്രൈവർണ്ണികവത്സരഭേദങ്ങൾ കേരളത്തിനുബാധകമായിരുന്നില്ല. ഇങ്ങനെ ഉപനയനം കഴിക്കാതെ വരുന്ന ബ്രാഹ്മണകുലജാതരെ സാവിത്രപതിതന്മാരായി  കണക്കാക്കി 'പ്രത്യന്മാരെന്നു" വിശേഷനാമം കൊണ്ട് മുദ്രകുത്തി വേർതിരിച്ചു നിർത്തിയിരുന്നു. സജ്ജനസമ്മതന്മാരെന്ന അഭിജാതന്മാർ ഇവരെ ബ്രാഹ്മണ നിന്ദ്യന്മാരായും മനുഷ്യാധമന്മാരായും നരകവാസികളായും കണക്കാക്കിപ്പോന്നിരുന്ന നികൃഷ്ടാചാരം നിലനിന്നുപോന്നിരുന്നു. രക്ഷിതാക്കളുടെ അനാസ്ഥകൊണ്ടും അജ്ഞതകൊണ്ടും നിർദ്ധനദുരിതംകൊണ്ടും സമുദായത്തിന്റെ അശ്രദ്ധകൊണ്ടും സംഭവിക്കുന്ന ഇത്തരം പാതിത്യത്തിനു പാത്രമാകുന്ന ബ്രാഹ്മണകുലജാതനെ ജ്യോതിശാസ്ത്രം സഞ്ജിത കർമ്മഫലഭോക്താവെന്നു വിളിക്കുന്നു. എന്നാൽ കേരളത്തിനു പുറത്തുള്ളവർ ഇങ്ങനെ സംഭവിക്കാനിടവരുന്നവരെ പ്രാത്യസ്തോമകർമ്മം ചെയ്തു ബ്രാഹ്മണ്യം വീണ്ടെടുപ്പിച്ച് സ്വധർമ്മാനുഷ്ഠാനത്തിനു പ്രാപ്തരാക്കിപോന്നിരുന്ന ധർമ്മസംരക്ഷകരും മനുഷ്യസ്നേഹികളുമായിരുന്നെന്ന് കാണാൻ കഴിയുന്നുണ്ട്. ഇവയെല്ലാം തന്നെ സ്മാർത്തപ്രായശ്ചിത്തഗ്രന്ഥങ്ങളിൽ സവിസ്തരം പ്രതിപാദിതങ്ങളാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.