ഉപാസ്യരാജാനമിവാധീകാരീ
ഭക്ത്യാപ്രസാദ്യേവ ഗുരും സുമന്ത്രഃ
അഭ്യർച്യദൈവജ്ഞമനേനദത്തഃ
ശുഭോമുഹൂർത്തോനശുഭോന്യഥാസ്യാൽ.
രാജസേവകൻ രാജാവിനെ ബഹുമാനിക്കും വിധവും ഒരു ഉത്തമശിഷ്യൻ സ്വന്തം ഗുരുവിനെ ആദരിക്കും വിധവും ആദരവോടും ഭക്തിയോടും കൂടി സാംവത്സരനെ (ജ്യോതിഷിയെ) സമീപിച്ച് അറിയപ്പെടുന്ന (ലഭിക്കുന്ന) മുഹൂർത്തം ശുഭമായും കർമ്മയോഗ്യമായും തീരുന്നതാണ്.