ചോറൂണ്‍ സമയത്തെ ഗ്രഹസ്ഥിതി

മേടം, വൃശ്ചികം, മീനം ഒഴികെ ശേഷം 9 രാശികളിലൊന്നിന്റെ ലഗ്നസമയം ചോറൂണിനു ഉത്തമം. ആ ലഗ്നത്തിൽ ചന്ദ്രനും. നാലാം ഭാവത്തിൽ വ്യാഴവും, ഒമ്പതാം ഭാവത്തിൽ ബുധചന്ദ്രന്മാരും, എട്ടാം ഭാവത്തിൽ ചൊവ്വയും, പത്താം ഭാവത്തിൽ എല്ലാ ഗ്രഹങ്ങളും ചോറുണിനു വർജ്ജിക്കണം. (സൂര്യനെ ചോറൂണിന്റെ മുഹൂർത്തലഗ്നത്തിൽ വർജിക്കണമെന്നൊരഭിപ്രായമുണ്ട്). രാത്രിയിൽ മധ്യകാലം 2 നാഴിക ചോറൂണിനു വർജ്ജിക്കണം. ചോറൂണിന്റെ മുഹൂർത്തസമയത്ത് വരുന്ന ലഗ്നരാശിയുടെ വിഷദ്രേക്കാണവും വർജ്ജിക്കണം. വൃശ്ചികം രാശിക്കു അന്ത്യദ്രേക്കാണം; ഇടവം, മിഥുനം, തുലാം, കുംഭം, മീനം എന്നീ രാശികൾക്ക് മധ്യദ്രേക്കാണം; മേടം, കർക്കിടകം. ചിങ്ങം, കന്നി, ധനു, മകരം എന്നീ രാശികൾക്കു ആദിദ്രേക്കാണം; എന്നിവ വിഷദ്രേക്കാണങ്ങളാണ്. ശരാശരി ഒരു നാഴിക 40 വിനനാഴിക ഒരു ദ്രേക്കാണസമയമായി കണക്കാക്കണം. "പാഠത്രികടുകം രോഗം പത്ഥ്യാരാത്രിരിതിക്രമാൽ" എന്നിങ്ങനെ അക്ഷരസംഖ്യാക്രമത്തിൽ കണക്കാക്കാറുണ്ട്. ജന്മനക്ഷത്രം ചോറൂണിനു വർജ്ജിക്കണം. പൌർണ്ണമി ചോറൂണിനു വർജ്ജിക്കുന്നതു ഉത്തമം തന്നെ.

കേന്ദ്രേ ജീവൊർക്കജ്ഞശുക്രാഭവാദൗ
ശുക്രകേന്ദ്രേ സൂരിരിന്ദത്രികോണെ
ഏതെയോഗാഭശ്ലോകപാദോദിതാഷൾ
ഭുക്തൗകുർവ്വന്ത്യായുരാരോഗ്യപുഷ്ടീം

എന്ന് പറഞ്ഞിട്ടുള്ള യോഗം കൂടി മുഹൂർത്തസമയത്തിലെ ഗ്രഹസ്ഥിതിക്കുണ്ടായാൽ ഏറ്റവും ഉത്തമമെന്നു പറയാം. ഈ പറഞ്ഞ 6 ഉം 8 ഉം മാസങ്ങളിൽ ചോറൂണ് നടത്താൻ കഴിയാതെ വന്നാൽ ആണ്ടുപിറന്നാളിൽ ചോറ് കൊടുപ്പാൻ ശുഭമാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.