അർക്കജാസൃക്ദിനം

ഉപനയനത്തിന് ചൊവ്വാഴ്ചയും ശനിയാഴ്ചയും കൊള്ളരുത്. ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച, തിങ്കളാഴ്ച എന്നീ ദിവസങ്ങൾ ഉപനയനത്തിനു ഉത്തമമാണ്. ഞായറാഴ്ച ഉപനയനത്തിനു മധ്യമമാണ്. പക്ഷതി എന്നുപറഞ്ഞാൽ പ്രതിപദം എന്നർത്ഥം. കറുത്തപക്ഷം മുഴുവൻ ഉപനയനത്തിനു വർജ്യം എന്നു പറഞ്ഞതുകൊണ്ട് ഈ പക്ഷതിക്കു വെളുത്തപ്രതിപദം എന്നു തന്നെ രൂഢി അർത്ഥം. സ്ഥിരകരണം എല്ലാ ശുഭകർമ്മങ്ങൾക്കും വർജ്യമെന്നതിനാൽ പ്രതിപദത്തിന്റെ ഉത്തരാർദ്ധമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.. അതിനാൽ ശുക്ലപ്രതിപദാന്ത്യർദ്ധം ഉപനയനത്തിനു കൊള്ളാമെന്നു വരുന്നുണ്ടെങ്കിലും "മധ്യമാം വാ" എന്നു പറഞ്ഞിരിക്കയാൽ അത് മധ്യമപക്ഷം സ്വീകരിക്കാമെന്നു സൂചിപ്പിച്ചിരിക്കുന്നു. ഉത്തമം സ്വീകരിക്കുന്നപക്ഷം പ്രതിപദം മുഴുവൻ വർജിക്കണം.

ഇവിടെ രാശികളുടെ ശുഭാശുഭപക്ഷം സൂചിപ്പിച്ചു പറയുകപോലും ചെയ്തിട്ടില്ല. അതിനാൽ ഏതു രാശിയും കൊള്ളാമെന്നുണ്ട്. എങ്കിലും മേടം രാശി ഉപനയനത്തിനു വർജ്യം എന്നും ചിങ്ങം കുംഭം എന്നീ രാശികൾ ഉപനയനത്തിനു മധ്യമമെന്നും ഇവയിൽ ശുഭഗ്രഹം നിൽക്കുന്നുണ്ടെങ്കിൽ ഉപനയനത്തിനു ശുഭമെന്നും പറഞ്ഞുകാണുന്നു.

മേഷോവർജ്യഃ സിംഹകുംഭൗ മധ്യമൗ സശുഭൗ ശുഭൗ
മേഷലഗ്നെ തു മൂകത്വം വടോഃ സ്യാദിതി കേചന

എന്നും; ശിഷ്ടരാശികളെക്കുറിച്ച്

ഗോ സിംഹകർക്കി കന്യാശ്ച മീനം മിഥുനമേവച
തുലാചാപൗച പൂജ്യാസ്യുഃ ശേഷാഃ വർജ്യാ ഉപായനെ

എന്നും പറഞ്ഞുകാണുന്നു. ഇങ്ങനെ ഉപനയനത്തിനു ഗായത്രീശ്രവണവും ഉപവീതധാരണവും പ്രധാന കർമ്മങ്ങളാകയാൽ ഇവ രണ്ടും ഒരേ രാശീ സമയത്തിൽ തന്നെ ചെയ്യണം.

ഗായത്ര്യാസംഗ്രഹഃ കാര്യഃ തത്രതെ നൈവരാശിനാ
ഉപനീതൗ പ്രധാനംസ്യാൽ ഗായത്രീ ശ്രവണം കിലഃ

എന്നതിനു വചനം കാണുന്നു. ഇങ്ങനെ ഉപനയനമുഹൂർത്തത്തിനു പറഞ്ഞ കാര്യങ്ങൾക്കുപുറമേ നിത്യദോഷം, ഷൾദോഷം, കർത്തൃദോഷങ്ങൾ എന്നിവ ഉപനയനത്തിനു സർവ്വത്ര വർജ്യംതന്നെ. ഇവയെല്ലാം നോക്കി യോഗമുഹൂർത്താദി അത്യുത്തമ മുഹൂർത്തം ഉപനയനത്തിനു വിധിക്കണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.