കാതുകുത്ത് - കർണ്ണവേധം

പൗഷ്ണോത്തരാർദ്രാ ത്രിഹരിശ്രവിഷ്ഠാ
രവീന്ദുചിത്രാ ശ്രുതിവേധ തുഷ്ടാഃ
ന കുംഭ സിംഹാളി ജനി ത്രയാണി
യോഗേന ചിന്ത്യാ സ്തിഥിരാശിതാരാഃ

പൗഷ്ണാ ഉത്തരത്രയം ആർദ്രാ ഹരി ശ്രവിഷ്ഠാ രവി ഇന്ദു ചിത്രാ ശ്രുതീവേധത്തിനു ഇഷ്ടങ്ങളാകുന്നു. കുംഭസിംഹാളികളും ജനിത്രയങ്ങളും ഇഷ്ടങ്ങളല്ല. തിഥിരാശി താരങ്ങൾ യോഗംകൊണ്ടു വിചിന്തിക്കണം.

കർണ്ണവേധത്തിനു (കാതുകുത്തിനു) രേവതി ഉത്രം ഉത്രാടം ഉത്രട്ടാതി തിരുവോണം തിരുവാതിര പുണർതം പൂയം അവിട്ടം അത്തം മകീര്യം ചിത്ര എന്നീ നക്ഷത്രങ്ങൾ ശുഭങ്ങളാണ്.  കുംഭം ചിങ്ങം വൃശ്ചികം എന്നീ രാശിസമയങ്ങൾ കർണ്ണവേധത്തിനു വർജിക്കപ്പെടേണ്ടവയാണ്. മറ്റു ഒമ്പത് രാശികളിൽ മേടം മകരം എന്നീ രാശികൾ കർണ്ണവേധത്തിനു മധ്യമവും മറ്റു ഏഴു രാശികൾ കർണ്ണവേധത്തിനു ഉത്തമങ്ങളുമാണ്‌.

ഗോമീനൗ മിഥുനം കന്ന്യാ കർക്കിചാപ തുലാ സ്തഥാ
വേധകർമ്മ പ്രശസ്താഹി മൃഗാജൗ മധ്യമൗ തഥാ.

എന്ന് വിധി. വിശേഷാൽ  കാതുകുത്തുന്ന കുട്ടിയുടെ ജന്മനക്ഷത്രങ്ങളും അനുജന്മനക്ഷത്രങ്ങളും കർണ്ണവേധത്തിനു (കാതുകുത്തിനു) വർജിക്കണം. പാപഗ്രഹവാരങ്ങൾ (പാപഗ്രഹദിവസങ്ങൾ) കർണ്ണവേധത്തിനു മധ്യമങ്ങളാണ്. ശുഭഗ്രഹവാരങ്ങൾ ഉത്തമങ്ങളാണ്.

ഭൂമ്യാത്മജാർക്കജാർക്കാണാം വാസരാൽ പരിവർജയേൽ
ജീവേന്ദുജേന്ദുശുക്രാണാം ദിവസാ പൂജിതാസ്തഥാ

എന്ന് മേൽപ്പറഞ്ഞതിനു വിധി. വിശേഷാൽ നക്ഷത്രസന്ധിയും തിഥിസന്ധിയുമുള്ള ദിവസങ്ങളിൽ കാതുകുത്തു നടത്തരുത്. എന്ന് വിധിയുണ്ടെങ്കിലും നക്ഷത്രസന്ധിയും തിഥിസന്ധിയും കഴിഞ്ഞ് വരുന്ന പകൽ സമയം ശുഭമായി വരുന്നപക്ഷം കർണ്ണവേധം ചെയ്യാമെന്നു വിധിയുണ്ട്.

യദഹ സ്തു ദ്വിനക്ഷത്രം തിഥിദ്വയയുതം തഥാ
വേധം തത്രനകർത്തവ്യമേവ മാഹുർദ്വിജോത്തമാഃ

എന്നതാണത്. കർണ്ണവേധമുഹൂർത്തത്തിന്റെ എട്ടാം ഭാവത്തിൽ എല്ലാ ഗ്രഹങ്ങളേയും വർജിക്കണം. എട്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്ന സമയം പ്രത്യേകം കർണ്ണവേധത്തിനു വർജിക്കേണ്ടതാണ്. സൂര്യചന്ദ്രന്മാർ ലഗ്നത്തിൽ നിൽക്കുന്നത് കർണ്ണവേധത്തിനു ശുഭമല്ല.

അഷ്ടമസ്ഥാഗ്രഹാസ്സർവ്വെനേഷ്ടാ കർണ്ണസ്യവേധതെ
യോഗേഷ്ടമെ കുജോ വർജ്യോമധ്യോന്യത്ര വിശേഷതഃ

എന്നു വിധി

ജനനം മുതൽ കർണ്ണവേധത്തിനു വിഹിതങ്ങളായ ദിവസങ്ങളും മാസങ്ങളും പ്രത്യേകം വിധിച്ചിട്ടുണ്ട്. ആ ദിവസങ്ങളിലും മാസങ്ങളിലും കർണ്ണവേധവിഹിതങ്ങളായ യോഗങ്ങൾ ഇല്ലാതെ വരുമ്പോൾ മാത്രമേ മേൽപ്രകാരം നക്ഷത്രതിഥി സന്ധികൾ കഴിഞ്ഞുവരുന്ന ശുഭ സമയം ചിന്തിക്കേണ്ടതായി വരുന്നുള്ളു. മുഹൂർത്തത്തേക്കാൾ യോഗത്തിനാണ് പ്രാധാന്യം. പാപോദയം പാപഗ്രഹദൃഷ്ടി ശുക്രദൃഷ്ടി സായാഹ്നം സന്ധ്യകൾ ഷൾദോഷങ്ങൾ ജന്മാഷ്ഠമരാശി ജന്മാഷ്ടമചന്ദ്രൻ മൂന്നഞ്ചേഴാം നക്ഷത്രങ്ങൾ എന്നിവ കർണ്ണവേധത്തിനു വർജിക്കുകതന്നെ വേണം.  മുഹൂർത്തവും കർണ്ണവേധയോഗവും ഒത്തുവരുന്ന ദിവസം കർണ്ണവേധത്തിനു അത്യുത്തമം. കർണ്ണവേധം ചെയ്യേണ്ട ദിവസങ്ങളും മാസങ്ങളുമേതെന്ന്,

ജന്മനോദശമെവാ ഹ്നി ദ്വാദശേവാഥ ഷോഡശെ
സപ്തമേമാസവാ തദ്വൽ അഷ്ടമെ കർണ്ണവേധനം.

എന്നതാണിതിനു ശാസ്ത്രം. കേരളത്തിൽ കർണ്ണവേധത്തിനു സംവത്സരനിയമമുണ്ട്. ചൗളത്തിനുശേഷം ഉപനയനത്തിനു മുമ്പ് അതുമല്ലെങ്കിൽ വ്രതാനുഷ്ഠാനങ്ങൾക്ക് മുമ്പ് ജനനാന്തരം വരുന്ന ഓജസംവത്സരങ്ങളിൽ കാതുകുത്ത് നടത്തണം. ചൗളത്തിനുമുമ്പും ; യുഗ്മസംവത്സരങ്ങളിലും കാതുകുത്ത് നടത്തരുത്. അതാണ്‌ സദാചാരമെന്നു കാണുന്നു. ഇപ്രകാരം വത്സരനിയമം നിലനിൽക്കുന്നതുകൊണ്ടാണ് കർണ്ണവേധത്തിനു ഷൾദോഷങ്ങൾ നോക്കേണ്ടത്തില്ലെന്ന് പറയുന്നത്.

അബ്ദാ സ്ത്വോജാഃ പഞ്ചമാദ്യാഃ ശ്രേഷ്ഠാഃ പ്രാഗ് വ്രത തൊനൃണാം
സ്ത്രീണാം പരിണയാൽ പൂർവ്വം ശൂദ്രാണാം പ്രാക്തു ശസ്ത്രതഃ
വ്രതകാലെ ച ദീക്ഷായാം കർണ്ണവേധം വിവർജയേൽ
ബ്രഹ്മചാരിദീക്ഷിണോപി ഗർഭിണീപതിരേവ ച
കർണ്ണവേധം ന കുർവ്വീത ഇത്യാചാരവിദോവിദു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.