അഗ്ന്യാധാനവിധി

ബ്രാഹ്മണർക്കു ധർമ്മപത്നിയിൽ പുത്രനുണ്ടായാൽ അഗ്ന്യാധാനക്രിയ നടത്തണമെന്നുണ്ട്. ഇത് ചൈത്രവൈശാഖ മാസങ്ങളിലാണ് ചെയ്യേണ്ടത്. അധിമാസം ഒഴിവാക്കണം. പൂരം ഉത്രം ചിത്ര രോഹിണി പുണർതം കാർത്തിക എന്നിവ ഇതിനു ശുഭനക്ഷത്രങ്ങളാണ്. ഇവിടെ പറഞ്ഞ പ്രകാരം നാളുകൾ ഉത്തരോത്തരം ശുഭാങ്ങളെന്നും ഗ്രഹിക്കണം. ശുക്ലപക്ഷം ശുഭം. സ്ഫുടാധിമാസം അധിമാസം എന്നിവ വർജ്യം. ഇവിടെ വിധിയ്ക്കപ്പെട്ട നാളുകൾ ദിനരാത്രികളിൽ വ്യാപിച്ചു നിൽക്കുന്നതായാൽ ഉത്തമം. മലമാസങ്ങളിൽ ഇവ ഒരിക്കലും ചെയ്യരുത്. ഇതിനു ദമ്പതിമാരുടെ കർത്തൃദോഷങ്ങൾ മാത്രമേ വർജ്യമായിവരുന്നുള്ളു. പണ്ടുകാലങ്ങളിൽ ബ്രാഹ്മണരും ക്ഷത്രിയരും ഇവ ആചരിച്ചിരുന്നെന്നും ഇക്കാലത്ത് ക്ഷത്രിയരിത് വെടിഞ്ഞിരിക്കുന്നെന്നും ബ്രാഹ്മണരുകൂടി ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നെന്നും കാണുന്നുണ്ട്.

ലബ്ധപുത്രഃ തതഃ കാര്യാൽ അഗ്ന്യാധാനം ദ്വിജോത്തമഃ
അഗ്ന്യാധാനം വസന്തേസ്യാൽ മലമാസ വിവർജിതെ
ഫാൽഗുനീദ്വയചിത്രാശ്ച രോഹിണ്യദിതിദം തഥാ
കൃത്തികാ ചേ തിഷൾത്താരാഃ പൂർവ്വപക്ഷസമുത്ഭവഃ
മധ്യത്രിഭാഗാമിന്യോ ദ്യു നിലോസ്തു ശുഭാവഹഃ

എന്നു മേൽപറഞ്ഞതിനു ശാസ്ത്രമുണ്ട്.

ആ ദധീത വസന്താഗ്നീം വർദ്ധമാനെ നിശാകരെ
കൃത്തികാ രോഹിണീചിത്രാമാതൃഭാഗ്യാര്യമോഡുഷു.

എന്നു ശ്രുതിയിലും പറഞ്ഞിട്ടുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.