ശുക്രാഷ്ടകവർഗ്ഗം

ലഗ്നാദാസുതലാഭരന്ധ്രനവഗഃ
സാന്ത്യശ്ശശാംകാൽ സിതഃ
സ്വാൽ സാജ്ഞേഷു സുഖത്രിധീനവദശ-
ച്ഛിദ്രാപ്തിഗഃ സൂര്യജാൽ
രന്ധ്രായവ്യയഗോ രവേർന്നവദശ-
പ്രാപ്ത്യാഷ്ടധീസ്ഥോ ഗുരോർ-
ജ്ഞാദ്ധീത്ര്യായനവാരിഗസ്ത്രിനവഷൾ-
ബന്ധ്വാഗമാന്ത്യേ കുജാൽ.

സാരം :-

ലഗ്നത്തിലും രണ്ടാം ഭാവത്തിലും മൂന്നാം ഭാവത്തിലും നാലാം ഭാവത്തിലും അഞ്ചാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും എട്ടാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും, ചന്ദ്രനാൽ ആശ്രയിക്കപ്പെട്ട രാശിയിലും അതിന്റെ രണ്ടാം ഭാവത്തിലും മൂന്നാം ഭാവത്തിലും നാലാം ഭാവത്തിലും അഞ്ചാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും എട്ടാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും, തന്നാൽ ആശ്രയിക്കപ്പെട്ട രാശിയിങ്കലും അതിന്റെ രണ്ടാം ഭാവത്തിലും മൂന്നാം ഭാവത്തിലും നാലാം ഭാവത്തിലും അഞ്ചാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും അഷ്ടമം നവമം ദശമം  ഈ സ്ഥാനങ്ങളിലും, ശനിയാൽ ആശ്രയിക്കപ്പെട്ട രാശിയുടെ നാലാം ഭാവത്തിലും മൂന്നാം ഭാവത്തിലും അഞ്ചാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും പത്താം ഭാവത്തിലും എട്ടാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും, സൂര്യനാൽ അശ്രയിക്കപ്പെട്ട രാശിയുടെ എട്ടാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും, വ്യാഴത്താൽ ആശ്രയിക്കപ്പെട്ട രാശിയുടെ ഒമ്പതാം ഭാവത്തിലും പത്താം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും എട്ടാം ഭാവത്തിലും അഞ്ചാം ഭാവത്തിലും, ബുധനാൽ ആശ്രയിക്കപ്പെട്ട രാശിയുടെ അഞ്ചാം ഭാവത്തിലും മൂന്നാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും ആറാം ഭാവത്തിലും, ചൊവ്വയാൽ ആശ്രയിക്കപ്പെട്ട രാശിയുടെ മൂന്നാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും ആറാം ഭാവത്തിലും നാലാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും സഞ്ചരിച്ചിയങ്ങുന്ന ശുക്രൻ ശുഭനാകുന്നു. ചിലർ "ത്രിനവഷൾ പുത്രായസാന്ത്യഃ കുജാൽ" എന്ന് പഠിക്കയും, കുജാൽഭൌമാൽ തൃതീയ നവഷഷ്ഠപഞ്ച മൈകാദ ശേഷു സാന്ത്യേഷു അന്ത്യേന ദ്വാദശേനസഹിതേഷു ശുക്രഃ ശുഭഃ എന്നു വ്യാഖ്യാനിക്കുകയും ചെയ്തിരിക്കുന്നു. അതു ബോധ മര്യാദയ്ക്കും "ആയസുഖാപോക്ലിമേഷു കുജാൽ" എന്നുള്ള സ്വൽപജാതകത്തിനും വിരുദ്ധമാകയാൽ ഉപേക്ഷ്യമാകുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.