ചന്ദ്രാഷ്ടകവർഗ്ഗം

ലഗ്നാൽ ഷൾത്രിദശായഗസ്സധനധീ-
ധർമ്മേഷു ചാരാച്ശശീ
സ്വാൽ സാസ്താദിഷു സാഷ്ടസപ്തസു രവേഃ
ഷൾത്ര്യായധീസ്ഥോ മയാൽ
ധീത്ര്യായാഷ്ടമകണ്ടകേഷു ശശിജാ-
ജ്ജീവാദ്വ്യയായാഷ്ടഗഃ
കേന്ദ്രസ്ഥശ്ച സിതാത്തു ധർമ്മസുഖധീ-
ത്ര്യായാസ്പദാനംഗഗഃ

സാരം :-

ലഗ്നത്തിന്റെ ആറാം ഭാവത്തിലും മൂന്നാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും, ജനനകാലത്തിങ്കൽ കുജാശ്രിതരാശി യാതൊന്നോ അതിന്റെ രണ്ടാം ഭാവത്തിലും അഞ്ചാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും ആറാം ഭാവത്തിലും മൂന്നാം ഭാവത്തിലും പത്താം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും, ജനനകാലത്തിങ്കൽ ചന്ദ്രനാൽ ആശ്രിതമായ രാശിയിലും  അതിന്റെ ഏഴാം ഭാവത്തിലും ആറാം ഭാവത്തിലും മൂന്നാം ഭാവത്തിലും പത്താം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും. ജനനകാലത്തിങ്കൽ സൂര്യാശ്രിതമായ രാശിയുടെ ഏഴാം ഭാവത്തിലും എട്ടാം ഭാവത്തിലും ആറാം ഭാവത്തിലും മൂന്നാം ഭാവത്തിലും പത്താം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും, ജനനകാലത്തിങ്കൽ ശനിയാൽ ആശ്രിതമായ രാശിയുടെ ആറാം ഭാവത്തിലും മൂന്നാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും അഞ്ചാം ഭാവത്തിലും, ജനനകാലത്തിങ്കൽ ബുധനാൽ ആശ്രിതമായ രാശിയുടെ അഞ്ചാം ഭാവത്തിലും മൂന്നാം ഭാവത്തിലും എട്ടാം ഭാവത്തിലും കേന്ദ്രരാശിസ്ഥാനങ്ങളിലും, ജനനകാലത്തിങ്കൽ വ്യാഴത്താൽ ആശ്രിതമായ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലും  പതിനൊന്നാം ഭാവത്തിലും എട്ടാം ഭാവത്തിലും കേന്ദ്രരാശിസ്ഥാനങ്ങളിലും, ജനനകാലത്തിങ്കൽ ശുക്രനാൽ ആശ്രിതമായ രാശിയുടെ ഒമ്പതാം ഭാവത്തിലും  നാലാം ഭാവത്തിലും അഞ്ചാം ഭാവത്തിലും മൂന്നാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും പത്താം ഭാവത്തിലും ഏഴാം ഭാവത്തിലും സഞ്ചരിക്കുന്ന ചന്ദ്രൻ ശുഭദനാകുന്നു. സ്വല്പജാതകമെന്ന ശാസ്ത്രത്തിൽ "കേന്ദ്രവ്യയായമൃതിഗോ ജീവാൽ" എന്നു പറഞ്ഞിട്ടുണ്ട്. അതിന്റെ വിസംവാദം ഹേതുവായിട്ടു "ജീവാദ്ധനായാഷ്ടഗഃ" എന്ന പാഠം ത്യാജ്യമാകുന്നു എന്ന് അറിഞ്ഞുകൊൾകയും വേണം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.