പക്ഷത്യന്തപാദം

പ്രദിപദത്തിന്റെ അന്ത്യപാദം വേദാരംഭത്തിനു മധ്യമമാണ്. മുൻപറഞ്ഞപ്രകാരം വേദസപ്തമിയുടെ നാലാം ദിവസം അനധ്യായമാകയാൽ അതു കഴിഞ്ഞ് അഞ്ചാം ദിവസം സൂര്യോദയാൽപരം വരുന്ന പ്രതിപദത്തിനു അനധ്യായം വരുന്നില്ലെങ്കിൽ അതിന്റെ അന്ത്യപാദത്തിൽ വേദാരംഭത്തിനു മധ്യമമായി സ്വീകരിക്കാം. സ്ഥാലീപാകദിവസത്തിന്റെ പതിനാറാം ദിവസം സൂര്യോദയാൽപരം ആറുനാഴിക പ്രതിപദം വരുന്നപക്ഷം അതു വേദത്തിനു അനധ്യായമാണ്. ആഷാഢമാസം കാർത്തികമാസം ഫൽഗുനമാസം ഈ മാസങ്ങളിൽ ഉദയാൽപരം ആറുനാഴിക പൗർണ്ണമിയുണ്ടായാൽ അന്നു ചാതുർമാസ്യ "ഇഷ്ടി" ദിവസമാണ്. ഈ ദിവസം മുതൽ മൂന്നു ദിവസം അനധ്യായമാകയാൽ അന്നുകളിൽ വേദാരംഭം ചെയ്യാൻ പാടുള്ളതല്ല. ഇതേവിധം മാഘമാസത്തിൽ കൃഷ്ണത്രയോദശി അഷ്ടകാശ്രാദ്ധം ഊട്ടേണ്ടദിനം എന്നിവയും അനധ്യായമാകയാൽ വേദാരംഭം പാടില്ല. മേഘഗർജിതദിനം; മൃത്യുദഗ്ധാതി അശുഭയോഗങ്ങൾ; നിത്യദോഷങ്ങൾ, ഷൾദോഷങ്ങൾ, എന്നിവ വേദാരംഭത്തിനു വർജിക്കണം. വിശേഷാൽ ഋഗ്വേദാധിപൻ വ്യാഴവും; ചതുർവേദാധിപൻ ശുക്രനും, സാമവേദാധിപൻ ചൊവ്വയും അഥർവ്വവേദാധിപൻ ബുധനുമാകയാൽ അതാതു വേദാധികാരികളായ ബ്രാഹ്മണന്മാർ അവരവർക്കു വിധിച്ച ഗ്രഹങ്ങളുടെ മൗഢ്യകാലം വേദാരംഭത്തിനു ഒഴിവാക്കണം.

ഇങ്ങനെ ജ്യോതിഷം, കല്പം, നിരുക്തം, ശിക്ഷ, വ്യാകരണം, ചന്ദോവിചിതി എന്നിങ്ങനെയുള്ള ഷഡംഗമൊത്തതാണ് വേദം. ഈ വിഷയങ്ങളിലെല്ലാം തുല്യമായ പഠനം നടത്തി ബ്രഹ്മചര്യം വിധിപ്രകാരം അനുഷ്ഠിക്കുന്നവനാണ് ബ്രാഹ്മണൻ. ഇങ്ങനെയുള്ളവർ ബ്രഹ്മം പ്രാപിക്കുകയും ചെയ്തുകൊള്ളും.

ന വേദരഹിതൊവിപ്രഃ സർവ്വശാസ്ത്രവിശാരദ
സർവ്വാവയവ ഭൂഷാംഗി നഗ്നായോഷെവശോഭതെ

ഇപ്രകാരമാണ് വേദമറിയാത്ത ബ്രാഹ്മണനെ ഉപമിച്ചിരിക്കുന്നത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.