നവാന്നഭോജനമുഹൂർത്തം - പുത്തരിയൂണ്‍

നവാന്നേ ജന്മർക്ഷം പിതൃനിര്യതി
ശൂർപ്പം ച ശുഭദം
തഥാ ഷഷ്ടാന്ത്യസ്ഥൊ വിധുരഹനി
വർഷർത്തു ശരദോഃ
ഗൃഹസ്ഥാഃ പക്ഷത്യോർവിദധതി
സിതെപർവ്വണിചത-
ദ്വിശാഖാന്തേ ശ്ന്യാദൗസിതതിഥി
യുതേപ്യസ്തു മധൂപഃ

പുത്തരിയൂണിന്നു ജന്മനക്ഷത്രം പിതൃ നിര്യതീ ശൂർപ്പങ്ങൾ ശുഭം. ഷഷ്ടവും അന്ത്യസ്ഥവുംമായ വിധുവും ശുഭം. ഗൃഹസ്ഥന്മാർ ആഗ്രായണഹോമം വർഷർത്തുവിലും, ശരർത്തുവിലും ഉള്ള പക്ഷതിഥികളിലോ സീതപർവ്വത്തിലോ അഹസ്സിൽ വിധാനം ചെയ്യണം. അത് സീതതിഥി, അഗ്ന്യാദി, വിശാഖാന്താദികാലത്തിലും മധൂപത്തിലും വിധാനം ചെയ്യാം.

പുത്തരിയൂണിന്ന് ജന്മനക്ഷത്രവും മൂലം, മകം, വിശാഖം എന്നീ നക്ഷത്രങ്ങളും ചോറൂണിനുവിധിച്ച 16 നക്ഷത്രങ്ങളും ശുഭങ്ങളാണ്. ആറാം ഭാവത്തിലും എട്ടാം ഭാവത്തിലും ചന്ദ്രൻ നിൽക്കുന്നതും പുത്തരിയൂണിന്ന് ശുഭം തന്നെ. മുഹൂർത്തലഗ്നാൽ എട്ടാം ഭാവത്തിൽ ചൊവ്വയും പത്താം ഭാവത്തിൽ പാപഗ്രഹങ്ങളേയും പുത്തരിയൂണിന്ന് വർജിക്കണം. പുത്തരിയൂണ് പകൽതന്നെയാണ് ഉത്തമം. പാട്ടുരാശിസമയം കഴിഞ്ഞ സമയവും കൊള്ളാമെന്നു പറയുന്നു. നവാന്നം എപ്പോൾ കിട്ടിയാലും അപ്പോൾ കഴിക്കാമെന്നും വിധികാണുന്നുണ്ട്. ഇത് അംഗീകാരയോഗ്യമെന്നു കരുതുകവയ്യ. ശുഭമുഹൂർത്തംകൊണ്ടുതന്നെ ആണ്ടുതോറും ആചരിച്ചുവരേണ്ട ഒരു കർമ്മമാണിത്. അത് കിട്ടുമ്പോൾ തിന്നാമെന്നപക്ഷത്തിലാക്കരുത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.