ധനം ലഭിയ്ക്കുവാനുള്ള ലക്ഷണത്തേയും ധന സമ്പാദനത്തിനുള്ള സ്വപ്രയത്നം എന്തായിരിക്കണമെന്നും പറയുന്നു

അർത്ഥാപ്തിഃ പിതൃജനനീ സപത്നമിത്ര-
ഭ്രാതൃസ്ത്രീഭൃതകജനാദ്ദിവാകരാദ്യൈഃ
ഹോരേന്ദ്വോർദ്ദശമഗതൈർവ്വികല്പനീയാ
ഭേന്ദ്വർക്കാസ്പദപതിഗാംശനാഥവൃത്ത്യാ.

സാരം :-

ജനനസമയത്തെ ഉദയലഗ്നം ചന്ദ്രൻ ഇതുകളിൽവെച്ചു ഒന്നിൽ നിന്നു പത്താം ഭാവത്തിൽ ബലവാനായ സൂര്യൻ നിന്നാൽ, ആ സൂര്യന്റെ ദശ അപഹാരം ഛിദ്രം ഇത്യാദി കാലങ്ങളിൽ അയാൾക്ക്‌ അച്ഛന്റേയോ രാജാവിന്റെയോ ധനം ലഭിയ്ക്കുമെന്നു പറയണം. മേൽപ്പറഞ്ഞപ്രകാരം ലഗ്നാൽ പത്താം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ ആ ചന്ദ്രനു അധികാരപ്പെട്ട ദശാദികാലങ്ങളിൽ മാതാവിന്റെയോ ഏറ്റവും വൈശിഷ്ട്യമുള്ള ഒരു സ്ത്രീയുടേയോ ധനം ലഭിയ്ക്കുന്നതാണ്. ലഗ്നചന്ദ്രന്മാരുടെ പത്താം ഭാവത്തിൽ ചൊവ്വ നിന്നാൽ ആ ചൊവ്വയ്ക്ക്‌ അധികാരപ്പെട്ട ദശാദികാലങ്ങളിൽ കേവലം ശത്രു, സഹജശത്രുക്കളായ പിതൃസഹോദരന്മാർ തൽപുത്രന്മാർ എന്നിവരിൽനിന്നും ബുധൻ പത്താം ഭാവത്തിൽ നിന്നാൽ അമ്മാമൻ മുതലായ ബന്ധുക്കൾ സ്നേഹിതന്മാർ എന്നവരിൽ നിന്നും വ്യാഴം നിന്നാൽ സഹോദരന്മാർ ദേവന്മാർ വിശിഷ്ടബ്രാഹ്മണർ എന്നിവരിൽ നിന്നും, ശുക്രൻ നിന്നാൽ ഭാര്യ അന്യസ്ത്രീകൾ എന്നിവരിൽ നിന്നും, ലഗ്നചന്ദ്രന്മാരുടെ പത്താം ഭാവത്തിൽ ശനി നിന്നാൽ ആ ശനിയുടെ ദശാപഹാരാദികാലങ്ങളിൽ ശൂദ്രജാതികൾ ചണ്ഡാലന്മാർ ഭൃത്യന്മാർ എന്നിവരിൽ നിന്നും ധനം ലഭിയ്ക്കുമെന്നും പറയണം. ബലമുണ്ടെങ്കിലെ ഫലവും പൂർണ്ണമാകയുള്ളു. അതിനാൽ മേൽപ്പറഞ്ഞ സ്ഥലത്തെല്ലാം ഗ്രഹങ്ങളുടെ ബലാബലവും പ്രത്യേകം ചിന്തിയ്ക്കണം. പത്താം ഭാവത്തിൽ ഒന്നിലധികം ഗ്രഹങ്ങൾ നിൽക്കുന്നതായാൽ അവർക്കു കാരകത്വമുള്ളവരിൽ നിന്നെല്ലാം ധനലാഭമുണ്ടാവുന്നതും, അതിൽ അധികം ബലവാനായ ഗ്രഹത്തിൽ നിന്ന് അധികം ധനം ലഭിയ്ക്കുന്നതുമാകുന്നു.

ഇനി സ്വപ്രയത്നംകൊണ്ടുള്ള ധനലാഭലക്ഷണത്തെപ്പറയാം.

ജനനസമയത്തെ ഉദയലഗ്നം ചന്ദ്രൻ സൂര്യൻ ഈ മൂന്നിൽ ബലം അധികമുള്ളതിന്റെ പത്താംഭാവാധിപന്റെ നവാംശകാധിപൻ ഏതു ഗ്രഹമാണോ ആ ഗ്രഹത്തിന് ഇനി രണ്ടു ശ്ലോകംകൊണ്ടു പറയാൻ പോകുന്ന പ്രവൃത്തികൊണ്ടാണ് ധനലാഭമുണ്ടാവുക എന്നു പറയേണ്ടതാണ്.

മേൽപ്പറഞ്ഞ മൂന്നിന്നും, മൂന്നിന്റെയും കർമ്മാധിപന്മാർക്കും, അവയുടെ അംശകാധിപന്മാർക്കും ബലമുണ്ടെങ്കിൽ ആ അംശകാധിപന്മാർ മൂവരുടേയും പ്രവൃത്തികൊണ്ടും ധനലാഭം പറയണം. ഇതുകൊണ്ടുശേഷമൊക്കെ ഊഹിയ്ക്കുകയും ചെയ്ക. എന്നാൽ ആദ്യം പറഞ്ഞപ്രകാരം ലഗ്നചന്ദ്രന്മാരുടെ പത്താം ഭാവത്തിൽ വല്ല ഗ്രഹവുമുണ്ടെങ്കിൽ അതിന്നു ബലം തീരെ ഇല്ലാതിരിയ്ക്കയും ലഗ്നാധിപശത്രുവായിരിയ്ക്കയും പത്താം ഭാവാധിപനും അതിന്റെ അംശകാധിപനും വിബലന്മാരായിരിയ്ക്കയും ചെയ്‌താൽ അയാൾക്കു ആഗന്തുകമായും സ്വപ്രയത്നത്താലും ധനം തീീരെ ലഭിയ്ക്കയില്ലെന്നും പറയണം. എന്നു മാത്രമല്ല മേൽപ്രകാരം വരികയും, ലഗ്നാധിപന്നും സൂര്യനും തീരെ ബലമില്ലാതിരിയ്ക്കുകയും ചെയ്‌താൽ, അയാൾ യാചകവൃത്തികൊണ്ടുതന്നെ അഹർവൃത്തി കഴിയ്ക്കേണ്ടതായും വരുന്നതാണ്. ലഗ്നാധിപനു മാത്രം ബലമുണ്ട്; പത്താം ഭാവാധിപൻ മുതലായ മറ്റാർക്കും ബലമില്ല. അങ്ങനെ വന്നാൽ അയാൾക്കു ധനമൊന്നും ലഭിയ്ക്കയില്ലെങ്കിലും അതിനാഗ്രഹമുണ്ടായിരിയ്ക്കയില്ല. സൂര്യചന്ദ്രലഗ്നങ്ങൾ മൂന്നിന്റെയും കർമ്മാധിപന്മാർക്കും അവരുടെ അംശകാധിപന്മാർക്കും ബലമില്ലെങ്കിൽ അയാൾ ആ ബാലഹീനന്മാരുടെ ദശാദികാലങ്ങളിൽ വലിയ കടക്കാരനായിത്തീരുമെന്നും വിചാരിക്കാം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.