ജന്മചന്ദ്രൻ

ഉപനയനകർത്താവിന്റെ നക്ഷത്രക്കൂറിൽ നിന്ന് എട്ടാമത്തെ രാശിയിൽ നിൽകുന്ന ശുക്രനൊഴികെയുള്ള എല്ലാ ഗ്രഹങ്ങളേയും ഉപനയനത്തിനു വർജിക്കണം. മൂന്നാമത്തെ രാശിയിൽ നിൽക്കുന്ന വ്യാഴത്തെ ഉപനയനത്തിനു വർജിക്കണം. ഈ നിയമം അനുസരിച്ച് ജന്മലഗ്നാലും മുഹൂർത്തലഗ്നാലും മുഹൂർത്തനക്ഷത്രചന്ദ്രനാലും അഷ്ടമശുദ്ധിവേണമെന്നാണ് മറ്റുള്ള ആചാര്യമാരുടെ അഭിപ്രായം, എന്നാൽ ഗ്രഹശാന്തി മുതലായ കർമ്മങ്ങൾ ചെയ്തു അഷ്ടമത്തിലെ ഗ്രഹയോഗം സ്വീകരിക്കാമെന്നു വിധികാണുന്നുണ്ട്.

കർത്തുർ വിലഗ്നാഷ്ടമഗോ ഗ്രഹേന്ദ്ര
പാപോപി പൂജാദി രുപൈതിശാന്തിം
ജന്മാഷ്ടമസ്ഥസ്യ ന തസ്യശാന്തീഃ
കാലാത്യയെ താമപി കേചിദാഹു.

എന്ന് ഇതിന്നു വിധിയുണ്ട്. എന്നിരുന്നാലും ഉപനയനം ചെയ്യുന്ന ബാലന്റെ ജന്മചന്ദ്രാഷ്ടമത്തിലും ഉപനയനമുഹൂർത്തലഗ്നാഷ്ടമത്തിലും ശുക്രനൊഴികെ എല്ലാ ഗ്രഹങ്ങളേയും വർജിക്കുന്നത് ഉപനയനത്തിനു ഉത്തമം തന്നെയാണ്.

ജന്മഭ്രാതൃഗതോജീവഃ കരോത്യേവമൃതീംവടൊഃ
തഥാഭ്രാതൃഗതോ ജീവൊവർജ്യക്കാലാത്യയേപിച.

എന്നു വിധിയുള്ളതിനാൽ ജന്മചന്ദ്രന്റെ മൂന്നിൽ വ്യാഴം നിൽക്കുന്നകാലം ഒരിക്കലും ഉപനയനം നടത്തരുത്. പ്രായശ്ചിത്തമില്ലാത്ത ദോഷമാണിത്. ജന്മചന്ദ്രലഗ്നത്തിലും അതിന്റെ ആറാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും നാലാം ഭാവത്തിലും വ്യാഴം നിൽക്കുന്നകാലം ഉപനയനത്തിനു വർജ്യമാണെങ്കിലും പ്രായശ്ചിത്തകർമ്മപുരസ്സരം അത്യാവശ്യമെങ്കിൽ ഉപനയനം നദത്താമെന്നുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.