ഭൃഗുണാ സംയുതേ ദൃഷ്ടേ ബഹുവിത്തം ലാഭേന്നരഃ
ദേശഗ്രാമാധിപത്യം ച സുന്ദരസ്ത്രീജനാഗമം
ശുക്രാൽ സപ്തായതുര്യേഷു സ്ഥിതശ്ചേൽ സ്ത്രീവിനാശനഃ
രാഹുകേതുസമേതശ്ചേൽ ചോരാദ്ധനവിനാശനം
കാമിലാം വാതരോഗം ച ഗണ്ഡശൂലം മസൂരികാം
മാന്ദിയുക്തേ ക്ഷിതേ മന്ദേ പ്രായേണ മരണം ലഭേൽ.
സാരം :-
ശുക്രന്റെ യോഗദൃഷ്ടികളോടുകൂടി നിൽക്കുന്ന ശനിയുടെ ദശാകാലം പലവിധത്തിൽ ധനലാഭവും ദേശാധിപത്യവും ഗ്രാമനേതൃത്വവും സുന്ദരീജനസമാഗമവും സംഭവിക്കും. ശുക്രൻ നിൽക്കുന്ന രാശിയുടെ 4 - 7 - 11 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ശനിയുടെ ദശാകാലം ഭാര്യാനാശം സംഭവിക്കും. രാഹുകേതുക്കളോടുകൂടി നിൽക്കുന്ന ശനിയുടെ ദശാകാലം കാമിലയും വാതരോഗവും ഗണ്ഡശൂലവും മസൂരിയും മറ്റും രോഗങ്ങളുമുണ്ടാകാനിടയുണ്ട്.
ഗുളികയുക്തനായോ ഗുളികദൃഷ്ടനായോ നിൽക്കുന്ന ശനി മിക്കവാറും മരണത്തെതന്നെ ചെയ്കയും ചെയ്യും.