ചന്ദ്രന്റെ ദ്രേക്കാണഫലത്തെ പറയുന്നു

കല്യാണരൂപഗുണമാത്മസുഹൃദ്ദൃഗാണേ
ചന്ദ്രോന്യഗസ്തദധിനാഥഗുണം കരോതി
വ്യാളോദ്യതായുധചതുശ്ചരണാണ്ഡജേഷു
തീക്ഷ്‌ണാതിഹിംസ്രഗുരുതല്പരതാടനാശ്ച.

സാരം :-

ജനനസമയത്ത് ചന്ദ്രൻ തന്റേയോ തന്റെ ബന്ധുഗ്രഹത്തിന്റേയോ ദ്രേക്കാണത്തിൽ നിന്നാൽ, അയാൾ നല്ല സൌന്ദര്യശാലിയും സൌശീലാദ്യുൽകൃഷ്ടഗുണസമ്പന്നനുമായിത്തീരും. തന്റേയോ സ്വബന്ധുവിന്റേയുമല്ലാത്ത ഒരന്യഗ്രഹത്തിന്റെ ദ്രേക്കാണസ്ഥനാണെങ്കിൽ, അയാൾ ആ ദ്രേക്കാണാധിപന്റെ ഗുണത്തോടു തുല്യഗുണവാനായിരിയ്ക്കുകയും ചെയ്യും. ചന്ദ്രൻ തന്റെ ഒരു സമഗ്രഹത്തിന്റെ ദ്രേക്കാണത്തിൽ നിന്നാൽ സൌന്ദര്യാദി ഗുണങ്ങൾ മധ്യമങ്ങളായിരിയ്ക്കുമെന്നും, ശത്രുദ്രേക്കാണസ്ഥനായാൽ അയാൾക്കു ആ ഗുണങ്ങൾ തീരെ ഉണ്ടാവില്ലെന്നും അറിക.

ജന്മസമയത്തു ചന്ദ്രൻ നിൽക്കുന്നത് സർപ്പരൂപം ആയ * ദ്രേക്കാണത്തിലാണെങ്കിൽ അയാൾ ഉഗ്രസ്വഭാവയുക്തനും, ചന്ദ്രൻ ആയുധസഹിതദ്രേക്കാണത്തിലാണെങ്കിൽ അത്യന്തം ഹിംസാതല്പരനും, ചന്ദ്രൻ ചതുഷ്പാദ്രേക്കാണസ്ഥനായാൽ ഗുരുഭാര്യയിൽ ആസക്തനും, ചന്ദ്രൻ പക്ഷി സ്വരൂപദ്രേക്കാണസ്ഥനായാൽ അയാൾ സദാ സഞ്ചാരശീലനുമായിരിക്കും. ചന്ദ്രലഗ്നങ്ങൾക്കു തുല്യഫലത്വമുണ്ടാകയാൽ ഈ ദ്രേക്കാണഫലവും, അടുത്ത ശ്ലോകംകൊണ്ടു പറയുന്ന നവാംശകദ്വാദശാംശകഫലങ്ങളും ലഗ്നത്തിനും യോജിപ്പിച്ചു പറയേണ്ടതുമാണ്.

-----------------------------------------------------------------
* ദ്രേക്കാണസ്വരൂപം ഈ ഗ്രന്ഥത്തിലെ ഇരുപത്തിയഞ്ചാം അദ്ധ്യായത്തിൽ പറയുന്നതാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.