പുരുഷന്റെ മുഖത്തിന്റെ പൊതുലക്ഷണവും ഫലങ്ങളും

ശിരസ്സും മുഖവും ലക്ഷണശാസ്ത്രനിയമമനുസരിച്ച് ഒന്നു തന്നെയാകുന്നു. ശിരസ്സിന്റെ ആകൃതിയാണല്ലോ മുഖത്തിന് രൂപം നൽകുന്നത്. അതിനാൽ ശിരസ്സിന്റെ ലക്ഷണം യഥാർത്ഥത്തിൽ മുഖലക്ഷണം തന്നെയാകുന്നു.

കോഴിമുട്ടയുടെ വടിവൊത്ത മുഖമുള്ള പുരുഷൻ സുഖിമാനും സമ്പന്നനും ധർമ്മിഷ്ഠനുമാകുന്നു.

കോഴിമുട്ടയുടെ ആകൃതിയിൽ മേൽഭാഗം അല്പം വീർത്ത മുഖമുള്ളവൻ കണക്കുശാസ്ത്രജ്ഞനും തച്ചനുമായിരിക്കും. ഈ മുഖം നേരെമറിച്ച് (കോഴിമുട്ട തിരിച്ചുവച്ചതുപോലെ) താഴെ വീർത്തും മുകളിൽ വണ്ണം കുറഞ്ഞതുമായിരുന്നാലവൻ ദരിദ്രനും എന്നാൽ സാധുശീലനുമാണ്.

അരയാലിലയുടെ ആകൃതിയിൽ മുഖമുള്ള പുരുഷൻ കാര്യം കൂടാതെ സ്നേഹിതരെ സംശയിക്കുന്നവനും വിഡ്ഢിയുമാകുന്നു.

മുക്കോണാകൃതിയിൽ മുഖമുള്ള പുരുഷൻ വിദ്വാനെങ്കിലും ദാരിദ്ര്യം അനുഭവിക്കും.

വട്ടമുഖം അധികാരലക്ഷണവും, അഹങ്കാരലക്ഷണവുമാണ്‌.

ചതുരാകൃതിയിലുള്ള മുഖം ദാരിദ്ര്യം വിളിച്ചു പറയുന്നു.

പരന്ന മുഖം സുഭിക്ഷതയുടേയും സഖിമാന്റേയും ലക്ഷണമായിരിക്കും.

കൂർത്തമുഖമുള്ളവൻ ഉപദ്രവകാരിയും ദരിദ്രനുമാകുന്നു.

ഉടലിന്റെ വലിപ്പത്തിനനുസരണമല്ലാത്ത വലിയ മുഖമുള്ളവൻ വ്യഭിചാരകനും വിദ്വാനുമാകുന്നു. 

ഉടലിന്റെ വലിപ്പത്തിനനുസരണമല്ലാത്ത ചെറിയ മുഖമുള്ളവൻ വിശ്വാസവഞ്ചകനാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.