സ്ത്രീയുടെ മുഖത്തിന്റെ പൊതുലക്ഷണങ്ങളും ഫലങ്ങളും

ശിരസ്സും മുഖവും ലക്ഷണശാസ്ത്രനിയമമനുസരിച്ച് ഒന്നു തന്നെയാകുന്നു. ശിരസ്സിന്റെ ആകൃതിയാണല്ലോ മുഖത്തിന് രൂപം നൽകുന്നത്. അതിനാൽ ശിരസ്സിന്റെ ലക്ഷണം യഥാർത്ഥത്തിൽ മുഖലക്ഷണം തന്നെയാകുന്നു.

വട്ടമുഖമുള്ള സ്ത്രീ അറിവുള്ളവളും എന്നാൽ ദയയില്ലാത്തവളുമാകുന്നു. വട്ടമുഖമെന്നാൽ ഏകദേശം താമരയിലയുടെ ആകൃതിയായിരിക്കും.

നീണ്ടമുഖത്തിന്റെ ആകൃതി ചെറുപുന്നയുടെ ഇലയുടെ രൂപമാകുന്നു. നീണ്ടമുഖമുള്ളവൾ സുഖസൗകര്യങ്ങളിൽ ആസക്തയും ദാരിദ്ര്യം അനുഭവിക്കുന്നവളും ആകുന്നു.

അരയാലിലയുടെ ആകൃതിയുള്ള മുഖം വ്യഭിചാരിണിയുടേതാണ്.

ലക്ഷണയുക്തമായ മുഖം കോഴിമുട്ടയുടെ ആകൃതിയുള്ളതാകുന്നു. ഉൽകൃഷ്ടമായ കുടുംബത്തിൽ ജനിച്ചവൾക്കും അധികാരസ്ഥാനത്തിരിക്കുന്ന ഭർത്താവോടുകൂടിയവൾക്കും സമ്പത്തുള്ളവൾക്കും മാത്രമേ ഇത്തരം മുഖമുണ്ടായിരിക്കൂ.

ഒറ്റ നോട്ടത്തിൽ മുക്കോണാകൃതി തോന്നുന്ന മുഖം അഹങ്കാരവും അധികപ്രസംഗവും നിറഞ്ഞവൾക്കുള്ളതാണ്.

നീണ്ടതും പ്രസരിപ്പുള്ളതുമായ മുഖമുള്ള സ്ത്രീ വ്യഭിചാരിണിയാണെന്നു മനസ്സിലാക്കണം.

ചന്ദ്രബിംബംപോലെ പ്രകാശമുള്ള വട്ടമുഖമുള്ളവൾ ഭർത്താവിനെ വഞ്ചിക്കുന്നവളും പ്രതിഫലം കൊടുത്ത് പരപുരുഷനെ സ്വീകരിക്കുന്നവളുമാകുന്നു.

കോഴിമുട്ടയുടെ ആകൃതിയും ഇരുണ്ട നിറവും ഉള്ള മുഖത്തോടുകൂടിയവൾ ദാനശീലയും, കുട്ടികളോടും ബന്ധുജനങ്ങളോടും സ്നേഹമുള്ളവളും എന്നാൽ ഭർത്താവിനോടു മാത്രം കലഹപ്രിയയുമായിരിക്കും.

ഇരുണ്ടതും പ്രസരിപ്പിയന്നതും ആയ വട്ടമുഖമുള്ള സ്ത്രീ അധികാരവാഞ്ഛനയുള്ളവളും, മറ്റു സ്ത്രീകളിൽ അസൂയയുള്ളവളുമാകുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.