ശുക്രന്റെ ത്രിംശാംശക ഫലത്തെ പറയുന്നു /-- സൂര്യന്റെ ത്രിംശാംശക ഫലത്തെ പറയുന്നു /-- ചന്ദ്രന്റെ ത്രിംശാംശക ഫലത്തെ പറയുന്നു

സ്വേ ത്രിംശാംശേ ബഹുസുതസുഖാരോഗ്യഭാഗ്യാർത്ഥരൂപഃ
ശുക്രേ തീക്ഷ്‌ണസ്സുലളിതവപുസ്സുപ്രകീർണ്ണേന്ദ്രിയശ്ച
ശൂരസ്തബ്ധൌ വിഷമവധകൌ സൽഗുണാഢ്യൗെ സുഖിജ്ഞൌ
ചാർവ്വംഗേഷ്ടൌ രവിശശിയുതേഷ്വാരപൂർവ്വാംശകേഷു.

സാരം :-

ജനനസമയത്തു ശുക്രൻ തന്റെ ത്രിംശാംശകത്തിൽ നിന്നാൽ, അയാൾ വളരെ പുത്രന്മാരും, പല വിധത്തിൽ സുഖാനുഭവങ്ങളും, അനവധി ഭാര്യമാരും വളരെ ധനവും, അതിസൌന്ദര്യവും, ക്രൂരസ്വഭാവവും, നല്ല ആരോഗ്യവും, എല്ലായ്പോഴും പല വസ്തുക്കളിൽ ആഗ്രഹമുള്ളവനായിരിയ്ക്കും.

സൂര്യൻ ചൊവ്വയുടെ ത്രിംശാംശകത്തിൽ നിന്നാൽ ശൌര്യമുള്ളവനും, സൂര്യൻ ശനിയുടെ ത്രിംശാംശകത്തിൽ നിന്നാൽ വിഷമപ്രകൃതിയുള്ളവനും, സൂര്യൻ വ്യാഴത്തിന്റെ ത്രിംശാംശകത്തിൽ നിന്നാൽ സൽഗുണസമ്പന്നനും, സൂര്യൻ ബുധന്റെ ത്രിംശാംശകത്തിൽ നിന്നാൽ സൌഖ്യമുള്ളവനും, സൂര്യൻ ശുക്രന്റെ ത്രിംശാംശകത്തിൽ നിന്നാൽ മനോഹരശരീരത്തോടുകൂടിയവനുമാകുന്നതാണ്.

ചന്ദ്രൻ ചൊവ്വയുടെ ത്രിംശാംശകത്തിൽ നിൽക്കുന്നതായാൽ അറിവില്ലായ്മ നിമിത്തം അചഞ്ചലചിത്തനും, ചന്ദ്രൻ ശനിത്രിംശാംശകസ്ഥനായാൽ താഡനാദി ഹിംസകളിൽ തല്പരനും, ചന്ദ്രൻ വ്യാഴത്തിന്റെ ത്രിംശാംശകത്തിൽ നിന്നാൽ ധനവാനും, ചന്ദ്രൻ ബുധന്റെ ത്രിംശാംശകത്തിൽ നിന്നാൽ വിദ്വാനും, ചന്ദ്രൻ ശുക്രന്റെ  ത്രിംശാംശകത്തിൽ നിൽക്കുന്നതായാൽ സകല ജനപ്രിയനുമാവുന്നതാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.