ധനു മകരം കുംഭം മീനം രാശികളിൽ നിൽക്കുന്ന ചന്ദ്രനെ ബുധൻ വ്യാഴം ശുക്രൻ ശനി സൂര്യൻ ചൊവ്വ എന്നീ ഗ്രഹങ്ങൾ നോക്കിയാലത്തെ ഫലം പറയുന്നു

ജ്ഞാത്യുർവ്വീശജനാശ്രയാശ്ച തുരഗേ
പാപൈസ്സദം ഭശ്ശഠ-
ശ്ചാത്യുർവ്വീശനരേന്ദ്രപണ്ഡിതധനി
ദ്രവ്യോനഭൂപാ മൃഗേ
ഭൂപോ ഭൂപസമോƒന്യദാരനിരത-
ശ്ശേഷൈശ്ച കുംഭസ്ഥിതേ
ഹാസ്യജ്ഞോ നൃപതിർബുധശ്ച ഝഷഗേ
പാപശ്ച പാപേക്ഷിതേ.

സാരം :-

ജനനസമയത്ത് ധനു രാശിയിൽ നിൽക്കുന്ന ചന്ദ്രന് ബുധന്റെ ദൃഷ്ടിയുണ്ടായാൽ സ്വജനങ്ങളുടെ രക്ഷകനായ നായകനും, വ്യാഴത്തിന്റെ ദൃഷ്ടിയുണ്ടായാൽ രാജാക്കന്മാരുടെ അധീശ്വരനായ ചക്രവർത്തിയും, ശുക്രന്റെ ദൃഷ്ടിയുണ്ടായാൽ സകല ജനങ്ങളുടേയും രക്ഷകനും, ശനി സൂര്യൻ ചൊവ്വ എന്നീ ഗ്രഹങ്ങളിൽ ഒന്നിന്റെ ദൃഷ്ടിയുണ്ടായാൽ ദംഭയുക്തനും സ്വാർത്ഥപ്രിയനുമായിരിയ്ക്കും. വാസ്തവത്തിൽ തീരെ അധാർമ്മികനാണെങ്കിലും അഹർവൃത്തിയ്ക്കുവേണ്ടി ധർമ്മിഷ്ഠനെന്നു നടിയ്ക്കുന്നവനേയാണ് ഇവിടെ ദംഭയുക്തൻ എന്നു പറഞ്ഞിരിയ്ക്കുന്നതെന്നും അറിയുക.

ജനനസമയത്തു മകരം രാശിയിൽ നിൽക്കുന്ന ചന്ദ്രനെ ബുധൻ നോക്കിയാൽ ചക്രവർത്തിയുടേയും, വ്യാഴം നോക്കിയാൽ രാജാവും, ശുക്രൻ നോക്കിയാൽ വിദ്വാനും, ശനി നോക്കിയാൽ ധനികനും, സൂര്യൻ നോക്കിയാൽ ദാരിദ്ര്യനും, ചൊവ്വ നോക്കിയാൽ രാജാവുമായിത്തീരുന്നതാണ്.

ജനനസമയത്ത് കുംഭം രാശിയിൽ നിൽക്കുന്ന ചന്ദ്രന് ബുധന്റെ ദൃഷ്ടിയുണ്ടെങ്കിൽ രാജാവും, വ്യാഴം നോക്കിയാൽ രാജതുല്യനും, ശുക്രൻ നോക്കിയാൽ പരസ്ത്രീസക്തനും, ശനി നോക്കിയാൽ രാജാവും, സൂര്യൻ നോക്കിയാൽ രാജതുല്യനും, ചൊവ്വ നോക്കിയാൽ പരദാരസക്തനുമാവുന്നതാണ്.

ജനനസമയത്ത് മീനം രാശിയിൽ നിൽക്കുന്ന ചന്ദ്രന് ബുധന്റെ ദൃഷ്ടിയുണ്ടായാൽ ഹാസ്യരസപ്രധാനമായി സംസാരിയക്കാനും പ്രവർത്തിപ്പാനും സമർത്ഥനും, വ്യാഴത്തിന്റെ ദൃഷ്ടിയുണ്ടായാൽ രാജാവും, ശുക്രന്റെ ദൃഷ്ടിയുണ്ടായാൽ വിദ്വാനും, ശനി സൂര്യൻ ചൊവ്വ എന്നീ ഗ്രഹങ്ങളിൽ ഒന്നിന്റെ ദൃഷ്ടിയുണ്ടായാൽ പാപകർമ്മങ്ങളിൽ ആസക്തനുമായിരിയ്ക്കുന്നതാണ്.

മുമ്പ് രാജയോഗാദ്ധ്യാത്തിലും ഈ ദൃഷ്ടി അദ്ധ്യായത്തിലും പറഞ്ഞ രാജത്വമെന്ന ഫലത്തിനു കുറച്ചു വ്യത്യാസമുണ്ട്. കേവലം രാജയോഗാദ്ധ്യായത്തിൽ പറഞ്ഞ യോഗങ്ങൾക്കു മാത്രമേ രാജ്യാധികാരം സിദ്ധിയ്ക്കയുള്ളൂവെന്നും ഈ ദൃഷ്ടിഫലാദ്ധ്യായത്തിലെ രാജത്വഫലത്തിനു വലിയ ധനികത്വം ഗ്രാമപുരനഗരാദ്യാധിപത്യം മുതലായവ മാത്രമേ അനുഭവപ്പെടുകയുള്ളൂവെന്നും മറ്റും അറിയുകയും വേണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.