കുംഭലഗ്നത്തിന്റെ ഫലത്തെകുറിച്ചുള്ള ആചാര്യന്മാരുടെ അഭിപ്രായം

ന കുംഭലഗ്നം ശുഭമാഹ സത്യോ
ന ഭാഗഭേദാദ്യവനാ വദന്തി
കസ്യാംശഭേദോ ന തഥാസ്തി രാശേ-
രതിപ്രസംഗസ്ത്വിതി വിഷ്ണുഗുപ്തഃ

സാരം :-

കുംഭം രാശി ലഗ്നമായാൽ ഫലം അശുഭമാണെന്നാണു സത്യാചാര്യന്റെ അഭിപ്രായം. ഈ കുംഭം രാശിയുടെ സ്വരൂപം രിക്തകുംഭധാരിയും അത് ദുഃഖവ്യാധി മരണാദികാരകനായ ശനിയുടെ മൂലക്ഷേത്രവുമാകയാലും മറ്റുമാണ് കുംഭത്തിനു ഇത്ര അശുഭത്വം കല്പിച്ചിട്ടുള്ളതെന്നു ചിലർ പറഞ്ഞുകാണുന്നതുമുണ്ട്. സത്യാചാര്യരുടെ അഭിപ്രായം പ്രകൃതഗ്രന്ഥകർത്താവിനു സമ്മതമാണെന്നു മുമ്പ് പലേടത്തും ആചാര്യൻ സ്പഷ്ടമാക്കീട്ടുമുണ്ടല്ലോ.

ലഗ്നം ഏതു രാശിയായാലും വേണ്ടതില്ല ലഗ്നത്തിനു കുംഭദ്വാദശാംശകം വരുന്നതു അശോഭാനമാണെന്നാണ് യവനാചാര്യന്മാരുടെ അഭിപ്രായം.

എന്നാൽ വിഷ്ണുഗുപ്തൻ അതിനെ സമ്മതിയ്ക്കുന്നില്ല. സകല രാശികളിലും കുംഭദ്വാദശാംശകം വരുന്നതാണ്. അതിനാൽ എല്ലാ രാശികൾക്കും കൂടി ഇങ്ങനെ ഒരു ദോഷാരോപണം ചെയ്യുന്ന ഈ യവനപക്ഷം ശരിയല്ല. അതിനാൽ ആദ്യം പറഞ്ഞ സത്യാചാര്യ അഭിപ്രായമാണ് ഈ വിഷയത്തിൽ ശ്രേഷ്ഠമായിട്ടുള്ളതെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.