ഗുരുജനമരണം ജ്വരാദിരോഗഃ
സ്വജനവിരോധവിദേശയാനലാഭം
നൃപഭയകലഹം കഫാനിലാർത്തിർ-
വ്വിശതി രവൗ ശിഖിവത്സരാന്തരാളം.
കേതുദശയിലെ സൂര്യന്റെ അപഹാരകാലം ഗുരുജനങ്ങൾക്ക് മരണവും ജ്വരാദിരോഗോപദ്രവവും സ്വജനവിരോധവും അന്ന്യദേശഗമനവും അതുകൊണ്ട് ഇഷ്ടലാഭവും രാജഭയവും കലഹവും കഫവാതകോപവും സകലകാര്യവിഘാതവും സംഭവിക്കും.
സൂര്യന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം സ്വർണ്ണദാനവും സൂര്യനമസ്കാരവും ചെയ്കയും വേണം.