കേതോർദ്ദായƒരിഭീതിഃ പ്രഭുജനപരിപീ-
ഡാർത്ഥനാശോപരാധോ
മൂർച്ഛാ ശോകാഗ്നിചോരക്ഷതിരവനിപതേ-
രായുധാദ്വാ വിഷാദ്വാ
ദുഃഖം മിഥ്യാപവാദഃ കുലജഹതിരപി
പ്രോഷണം ദൂഷിതത്വം
യാനേഭ്യോ ദേഹപീഡാ ഭവതി തനുഭൃതാം
ഭ്രാന്തിരേകാന്തവാസഃ.
കേതുവിന്റെ ദശാകാലം ശത്രുക്കളിൽ നിന്നു ഭയം, പ്രഭുജനങ്ങളിൽ നിന്ന് ഉപദ്രവം, അർത്ഥനാശം, അപരാധം, മോഹാലസ്യം, മനോദുഃഖം, അഗ്നിയിൽനിന്നും കള്ളന്മാരിൽനിന്നും രാജാക്കന്മാരിൽനിന്നും ആയുധങ്ങളിൽനിന്നും വിഷത്തിൽനിന്നും ഉപദ്രവം. ദേഹപീഡ, പലവിധത്തിലുള്ള കഷ്ടാനിഷ്ടങ്ങൾ, വെറുതെയുള്ള അപവാദം, ബന്ധുക്കൾക്ക് നാശം, സ്ഥാനഭ്രംശം, അന്യദേശവാസം, പതിതത്വം, വാഹനാദികളിൽ നിന്ന് വീഴുക മുതലായ കാരണങ്ങളെക്കൊണ്ടുണ്ടാകുന്ന ദേഹപീഡ, ഭ്രമം (ബുദ്ധിഭ്രമം), ഏകാന്തവാസം (തനിച്ചുപാർക്കുക), ബന്ധനത്തിലകപ്പെടുക ഇവയെല്ലാം സംഭവിക്കുന്നതാണ്.