പാപഗ്രഹങ്ങൾ ഓജരാശികളിൽ സൂര്യഹോരയിൽ നിന്നാലത്തെ ഫലം പറയുന്നു / - ശുഭഗ്രഹങ്ങൾ യുഗ്മരാശികളിൽ ചന്ദ്രഹോരയിൽ നിന്നാലത്തെ ഫലം പറയുന്നു

യാതേഷ്വസൽസ്വസമഭേഷു ദിനേശഹോരാം
ഖ്യാതോ മഹോദ്യമബലാർത്ഥയുതോതിതേജാഃ
ചാന്ദ്രീം ശുഭേഷു യുജി മാർദ്ദവകാന്തസൌഖ്യ-
സൌഭാഗ്യധീമധുരവാക്യയുതഃ പ്രജാതഃ

സാരം :-

ജനനസമയത്തു പാപഗ്രഹങ്ങൾ മേടം മിഥുനം മുതലായ ഓജരാശികളിൽ സൂര്യഹോരയിൽ നിന്നാൽ അയാൾ പ്രസിദ്ധനും വലിയ ഉത്സാഹിയും അതിബലവാനും വലിയ ധനവാനും അത്യന്തം തേജസ്വിയുമാവുന്നതാണ്.

ജനനസമയത്തു ശുഭഗ്രഹങ്ങൾ ഇടവം കർക്കടകം തുടങ്ങിയ യുഗ്മരാശികളിൽ ചന്ദ്രഹോരയിൽ നിന്നാൽ മൃദുസ്വഭാവത്തോടും പ്രഭാവിശേഷത്തോടും ഉൽകൃഷ്ടസുഖാനുഭവത്തോടും ബുദ്ധിവൈശിഷ്ട്യത്തോടും മധുരവാക്കുകളോടും കൂടിയവനായിരിയ്ക്കയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.