സ്ത്രീകളുമായുള്ള അടുപ്പം നിമിത്തം സകലസ്വത്തും നശിക്കാനിടവരും / ഭാര്യഹേതുവായി ആപത്തുസംഭവിക്കും. അഥവാ ഭാര്യയ്ക്കു മരണം സംഭവിച്ചു എന്നും വരാം

ശുക്രേ പാപാന്തരസ്ഥേ ശുഭയുതിദൃഗപേതേഅ-
ങ്ഗനാഫേതുരാപദ്
ഭാര്യായാ വാ മൃതിഃ സ്യാദഥ സുഹൃദി മൃതൌ
വാ ഭൃഗോഃ സൽ സ്വസൽസു
സൌമ്യേക്ഷായുത്യഭാവേ സതി ച ഗദിതവൽ
സ്യാൽ പുനസ്സപ്തമസ്ഥൊ
പുംസോ യസ്യാഹിസൂർയ്യൌ യുവതിഗമനത-
സ്തസ്യസർവ്വസ്വഹാനിഃ

സാരം :-

പാപഗ്രഹങ്ങളുടെ മദ്ധ്യത്തിൽ ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികൾ കൂടാതെ ശുക്രൻ നിന്നാൽ ഭാര്യഹേതുവായി ആപത്തുസംഭവിക്കും. അഥവാ ഭാര്യയ്ക്കു മരണം സംഭവിച്ചു എന്നും വരാം. കൂടാതെ ശുക്രന്റെ നാലാം ഭാവത്തിലും എട്ടാം ഭാവത്തിലും പാപഗ്രഹങ്ങൾ വന്നാലും സൌമ്യയോഗദൃഷ്ടികളില്ലെങ്കിൽ ഭാര്യയ്ക്കു മേൽപറഞ്ഞവണ്ണമാപത്തുകൾ സംഭവിക്കും. 

സൂര്യനും രാഹുവുംകൂടി ഏഴാം ഭാവത്തിൽ നിന്നാൽ സ്ത്രീകളുമായുള്ള അടുപ്പം നിമിത്തം സകലസ്വത്തും നശിക്കാനിടവരും.