ഭാര്യ നികൃഷ്ടയായിരിക്കുമെന്നു പറയണം

മന്ദാലയേ മന്ദനവാംശകേ വാ
തേനാന്വിതോ വാ ഭൃഗുരീക്ഷിതോ വാ
നീചാംശകേ നീചഗൃഹേ അഥവാ സ്യാ-
ദൃസ്യായമിച്ഛേദ്വനിതാം നികൃഷ്ടാം.

സാരം :-

ശുക്രൻ നീചരാശിയിൽ നിൽക്കുകയോ അംശകിക്കുകയോ, ശനിക്ഷേത്രത്തിൽ നിൽക്കുകയോ അംശകിക്കുകയോ, ഇല്ലെങ്കിൽ ശനിയുടെ യോഗത്തോടോ ദൃഷ്ടിയോടോകൂടി നിൽക്കണം. ഇങ്ങനെ വന്നാൽ നീചയായ സ്ത്രീയെ ഭാര്യയാക്കുവാൻ താൽപര്യമുള്ളവനായിരിക്കും. ഭാര്യ നികൃഷ്ടയായിരിക്കുമെന്നു പറയണം.