ഭാര്യ പാമ്പുകടിച്ചു മരിക്കുമെന്നു പറയണം

ശുക്രേ മാന്ദിസമായുക്തേ തസ്മാൽ കേന്ദ്രത്രികോണഗേ
രാഹൌ ച മരണം ബ്രൂയാൽ ഭാർയ്യായാസ്സർപ്പദംശനാൽ.

സാരം :-

ശുക്രനോടുകൂടി ഗുളികൻ നിൽക്കണം. ശുക്രന്റെ കേന്ദ്രങ്ങളിലോ ത്രികോണങ്ങളിലോ രാഹുവും നിൽക്കണം. ഇങ്ങനെ വന്നാൽ അയാളുടെ ഭാര്യ പാമ്പുകടിച്ചു മരിക്കുമെന്നു പറയണം.