ഇടവലഗ്നവിചാരം

രാജയോഗകരസ്സാക്ഷാദ്രവിജോ വൃഷജന്മനഃ
ജീവശുക്രേന്ദവഃ പാപാശ്ശുഭൌ രവിജഭാസ്കരൗ.

ജീവാദയേ ഗൃഹാഃ പാപാഘ്നന്തി മാരകലക്ഷണാഃ
ഗ്രഹയോഗേക്ഷണാദ്യൈശ്ച ജ്ഞേയൗ ജ്ഞാരൗ ശുഭാശുഭൗ.

സാരം :-

ഇടവലഗ്നത്തിൽ ജനിച്ചവനു ഒമ്പത്, പത്ത് എന്നീ ഭാവങ്ങളുടെ അധിപനായ ശനിയും കേന്ദ്രാധിപനായ സൂര്യനും ഏറ്റവും ശുഭന്മാരും ശനി സാക്ഷാൽ രാജയോഗപ്രദനുമാകുന്നു.വ്യാഴത്തിനും ശുക്രനും ചന്ദ്രനും ഉത്തരോത്തരം പാപാധിക്യമുണ്ട്. ഈ ഗ്രഹങ്ങൾ മാരകന്മാരായിരിക്കും. അഞ്ചാം ഭാവാധിപനായ ബുധനു ദ്വിതീയമാരകാധിപത്യവും സപ്തകേന്ദ്രാധിപനായ കുജനു പന്ത്രണ്ടാം ഭാവാധിപത്യവും ഉള്ളതുകൊണ്ട് അവർ യോഗകർത്താക്കളല്ല. എങ്കിലും മറ്റു ഗ്രഹയോഗേക്ഷണങ്ങളനുസരിച്ച് ചിലപ്പോൾ ഇഷ്ടഫലങ്ങളെ ചെയ്കയും ചെയ്യും. " ലഗ്നാദ്വ്യയദ്വിതീയയേശൗ പരേഷാം സാഹചര്യതഃ സ്ഥാനാന്തരാനുഗുണ്യേന ഭവേതാം ഫലദായകൗ " എന്നുള്ള ചന്ദ്രികാവചനവും ഇവിടെ സ്മരണീയമാകുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.