രാമായണ പ്രശ്നോത്തരി - 15

301. പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാർ യാദൃച്ഛയാ കണ്ടുമുട്ടിയത് ഏതു പക്ഷി ശ്രേഷ്ഠനെയായിരുന്നു?
സമ്പാതി

302. പ്രായോപ്രവേശത്തിനൊരുങ്ങിയ വാനരന്മാർ ആരുടെ പേര് പറഞ്ഞതു കേട്ടിട്ടായിരുന്നു സമ്പാതി അവരെ സമീപിച്ച് കാര്യങ്ങൾ അന്വേഷിച്ചത്?
ജടായു

303. ജടായുവുമായി മത്സരിച്ച് ഉയരത്തിൽ പറന്ന സമ്പാതിയുടെ ചിറകുകൾക്ക് എന്തു സംഭവിച്ചു?
സൂര്യന്റെ ചൂടുകൊണ്ട് കരിഞ്ഞുപോയി

304. സൂര്യന്റെ സാമീപ്യത്താൽ ചിറകുകൾ കരിഞ്ഞപ്പോൾ സമ്പാതിക്ക് എന്തു സംഭവിച്ചു?
ഭൂമിയിൽ വീണു

305. ചിറകുകൾ കരിഞ്ഞ് സമ്പാതി ബോധമറ്റ് വീണത് ഏതു മഹർഷിയുടെ ആശ്രമപരിസരത്തായിരുന്നു?
നിശാകരൻ

306. സീതാദേവി ലങ്കയിൽ എവിടെ വസിക്കുന്നുണ്ടെന്നായിരുന്നു സമ്പാതി വാനരന്മാരോടു പറഞ്ഞത്?
അശോകവനികയിൽ

307. സീതാവൃത്താന്തം വാനരന്മാരോടു പറഞ്ഞപ്പോൾ സമ്പാതിക്കുണ്ടായ അനുഭവം എന്തായിരുന്നു?
പുത്തൻ ചിറകുകൾ വന്നു

308. വാനരന്മാർക്ക് ലങ്കയിലേക്കു കടക്കുവാൻ തടസ്സമായിരുന്നതെന്തായിരുന്നു?
സമുദ്രം

309. സമുദ്രലംഘനത്തിൽ ഓരോരുത്തർക്കുമുള്ള കഴിവ് വ്യക്തമാക്കുന്നതിനായി മുന്നോട്ടുവരുവാൻ വാനരന്മാരോട് ആഹ്വാനം ചെയ്തത് ആരായിരുന്നു?
അംഗദൻ

310. മഹാവിഷ്ണു ഏതവതാരം സ്വീകരിച്ചപ്പോളായിരുന്നു ജാംബവാൻ അദ്ദേഹത്തെ ഇരുപത്തിയൊന്നു വട്ടം പ്രദക്ഷിണം വെച്ചത്?
വാമനാവതാരം

311. സീതാന്വേഷണത്തിനുപോയ വാനരസംഘത്തിൽ സമുദ്രലംഘനവും സീതാദർശനവും സാദ്ധ്യമായ ഒരേ ഒരു വാനരൻ ആരായിരുന്നു?
ഹനുമാൻ

312. സമുദ്രം ലംഘിച്ച് ലങ്കയിൽ കടന്ന് സീതയെ കണ്ടുപോരുവാൻ കഴിവുള്ള വാനരശ്രേഷ്ഠൻ ഹനുമാൻ മാത്രമേയുള്ളുവെന്ന് കണ്ടറിഞ്ഞത് ആരായിരുന്നു?
ജാംബവാൻ

313. ജാംബവാൻ ഹനുമാന്റെ പൂർവ്വചരിത്രം ഹനുമാനെത്തന്നെ പറഞ്ഞുകേൾപ്പിച്ചത് എന്തിനുവേണ്ടിയായിരുന്നു?
ഹനുമാനെ സ്വന്തം ശക്തി ഓർമ്മിപ്പിക്കുവാൻ

314. ഹനുമാൻ ജനിച്ചുവീണ ഉടനെ സൂര്യനെ ലക്ഷ്യമാക്കി ചാടിയത് എന്തിനുവേണ്ടിയായിരുന്നു?
ഭക്ഷിക്കുവാൻ

315. ഉദിച്ചുയരുന്ന സൂര്യനെ കണ്ടിട്ട് എന്താണെന്നു കരുതിയായിരുന്നു ഹനുമാൻ അതിനെ ഭക്ഷിക്കാനായി ചാടിയത്?
പക്വഫലം

316. സൂര്യബിംബം ഭക്ഷിപ്പാനായി ചാടിയ ഹനുമാനെ വെട്ടി വീഴ്ത്തിയത് ആരായിരുന്നു?
ദേവേന്ദ്രൻ

317. സൂര്യബിംബം ഭക്ഷിപ്പാനായി ചാടിയ ഹനുമാനെ ദേവേന്ദ്രൻ വെട്ടിവീഴ്ത്തിയത് എന്തു ആയുധം കൊണ്ടായിരുന്നു?
വജ്രായുധം

318. ഏതു മഹർഷിയുടെ അസ്ഥികൊണ്ടായിരുന്നു വജ്രായുധം നിർമ്മിച്ചത്?
ദധീചീ

319. ഏതു അസുരനെ വധിക്കുവാൻ വേണ്ടിയായിരുന്നു വജ്രായുധം നിർമ്മിക്കപ്പെട്ടത്?
വൃത്രാസുരൻ

320. വജ്രായുധം നിർമ്മിച്ചത് ആരായിരുന്നു?
വിശ്വകർമ്മാവ്

321. ദേവേന്ദ്രൻ പ്രയോഗിച്ച വജ്രായുധം ഹനുമാന്റെ ദേഹത്തിൽ ഏതുഭാഗത്തായിരുന്നു ഏറ്റത്?
ഹനു (താടി)

322. ഹനുമാൻ ആ പേർ ലഭിക്കുവാൻ കാരണമെന്ത്?
വജ്രം ഹനുവിൽ ഏറ്റതിനാൽ

രാമായണ പ്രശ്നോത്തരി - 14

276. നളൻ എന്ന വാനരന്റെ പിതാവ് ആരായിരുന്നു?
വിശ്വകർമ്മാവ്

277. നീലൻ എന്ന വാനരന്റെ പിതാവ് ആരായിരുന്നു?
അഗ്നിദേവൻ

278. ദേവന്മാർക്കിടയിൽ വിശ്വകർമ്മാവിനുള്ള സ്ഥാനം എന്തായിരുന്നു?
ദേവശില്പി

279. അസുരശില്പി ആരായിരുന്നു?
മയൻ

280. താരൻ എന്ന വാനരന്റെ പിതാവ് ആരായിരുന്നു?
ബൃഹസ്പതി

281. ഗന്ധമാദനൻ എന്ന വാനരൻ ആരുടെ പുത്രനായിരുന്നു?
വൈശ്രവണൻ

282. മൈന്ദൻ, വിവിദൻ എന്നീ വാനരന്മാർ ആരുടെ പുത്രന്മാരായിരുന്നു?
ആസ്വിനീദേവകൾ

283. അശ്വിനീ ദേവകൾ ആരെല്ലാം?
ദസ്രൻ, നാസത്യൻ

284. അശ്വിനീദേവകൾക്ക് ദേവന്മാരുടെ ഇടയിലുള്ള സ്ഥാനം എന്ത്?
ദേവവൈദ്യന്മാർ

285. സീതാന്വേഷണത്തിനായി വാനരന്മാരെ നിയോഗിക്കുമ്പോൾ മടങ്ങിയെത്തുവാൻ സുഗ്രീവൻ അനുവദിച്ചിരുന്ന സമയപരിധി എത്രയായിരുന്നു?
30 ദിവസം

286. ദക്ഷിണദിക്കിലേക്കയച്ച വാനരന്മാരിൽ ഏറ്റവും പ്രധാനി ആരായിരുന്നു?
ഹനുമാൻ

287. സീതാന്വേഷണത്തിനായി പോയ വാനരന്മാരിൽ അംഗദൻ പോയത് ഏതു ദിക്കിലേക്കായിരുന്നു?
ദക്ഷിണദിക്ക്

288. സീതയ്ക്കു നൽകുവാനായി ശ്രീരാമൻ ഹനുമാന്റെ കയ്യിൽ കൊടുത്തയച്ചതെന്തായിരുന്നു?
അംഗുലീയം

289. സീതാന്വേഷണത്തിനായി സഞ്ചരിച്ചിരുന്ന ഹനുമാൻ തുടങ്ങിയ വാനരന്മാർ ഗുഹയിൽ പ്രവേശിച്ചത് എന്ത് അന്വേഷിച്ചായിരുന്നു?
വെള്ളം

290. സീതാന്വേഷണത്തിനായി സഞ്ചരിച്ചിരുന്ന വാനരന്മാർ ചെന്നെത്തിയ ഗുഹയിൽ വസിച്ചിരുന്നത് ആരായിരുന്നു?
സ്വയംപ്രഭ

291. സ്വയംപ്രഭയുടെ ഗുഹയിലെത്തിയ വാനരന്മാരിൽ ആരായിരുന്നു അവരോട് തങ്ങളുടെ ആഗമനോദ്ദേശവും മറ്റും വിവരിച്ചത്?
ഹനുമാൻ

292. ഗുഹയിൽ തപസ്സുചെയ്തുകൊണ്ടിരിക്കുവാനും സീതയെ അന്വേഷിച്ച് പോകുന്ന വാനരന്മാർ അവിടെ ചെല്ലുമെന്നും മറ്റും സ്വയംപ്രഭയോട് പറഞ്ഞിരുന്നത് ആരായിരുന്നു?
ഹേമ

293. ഹേമയെന്ന തപസ്വിനി ആരുടെ പുത്രിയായിരുന്നു?
വിശ്വകർമ്മാവ്

294. ഹേമയ്ക്ക് മനോഹരമായ വാസസ്ഥലം നൽകിയത് ആരായിരുന്നു?
പരമേശ്വരൻ

295. ഹേമ, ആ സ്ഥലം വിട്ട് എവിടേക്കുപോയി എന്നായിരുന്നു സ്വയംപ്രഭ വാനരന്മാരോടു പറഞ്ഞത്?
ബ്രഹ്മലോകം

296. സ്വയംപ്രഭ ആരുടെ പുത്രിയായിരുന്നു?
ഗന്ധർവ്വൻ

297. വാനരന്മാർ സല്ക്കരിച്ച് പറഞ്ഞയച്ചശേഷം സ്വയംപ്രഭ എവിടേക്കുപോയി?
ശ്രീരാമസന്നിധിയിൽ

298. സ്വയംപ്രഭയാൽ സന്ദർശിക്കപ്പെട്ട ശ്രീരാമൻ അവരോട് എവിടെച്ചെന്ന് തപസ്സനുഷ്ഠിച്ച് മോക്ഷം നേടുവാനായിരുന്നു നിർദ്ദേശിച്ചത്?
ബദര്യാശ്രമം

299. സ്വയംപ്രഭയുടെ വാസസ്ഥലം വിട്ടശേഷം സീതയെ അന്വേഷിച്ച് സഞ്ചരിച്ച വാനരന്മാർ എത്തിച്ചേർന്നത് എവിടെയായിരുന്നു?
ദക്ഷിണവാരിധീതീരം

300. ദക്ഷിണവാരിധീതീരത്തെത്തിയ വാനരന്മാർ സീതയെ കാണാത്ത ഇച്ഛാഭംഗം നിമിത്തം എന്തുചെയ്യുവാനായിരുന്നു പുറപ്പെട്ടത്?
പ്രായോപവേശം.

രാമായണ പ്രശ്നോത്തരി - 13

252. ഋഷ്യമൂകാചലത്തിൽ കടന്നാൽ തലപൊട്ടിത്തെറിക്കുമെന്ന് ബാലിയെ ശപിച്ച മഹർഷി ആരായിരുന്നു?
മതംഗൻ

253. ശ്രീരാമന്റെ കഴിവ് പരീക്ഷിക്കുന്നതിനായി ഒരൊറ്റ ബാണംകൊണ്ട് ഭേദിക്കുവാൻ ലക്ഷ്യമാക്കി സുഗ്രീവൻ കാണിച്ചുകൊടുത്തത് എന്തായിരുന്നു?
സപ്തസാലങ്ങൾ

254. ബാലിയെ യുദ്ധത്തിനു വിളിക്കുവാൻ സുഗ്രീവനോട് ആവശ്യപ്പെട്ടത് ആരായിരുന്നു?
ശ്രീരാമൻ

255. കിഷ്കിന്ധയിൽ വനരാജാവായി വാണിരുന്നത് ആരായിരുന്നു?
ബാലി

256. ബാലിസുഗ്രീവന്മാർ തമ്മിൽ ആദ്യമുണ്ടായ യുദ്ധത്തിൽ ജയിച്ചത് ആരായിരുന്നു?
ബാലി

257. ബാലിസുഗ്രീവന്മാർ തമ്മിൽ ആദ്യമുണ്ടായ യുദ്ധാവസരത്തിൽ ശ്രീരാമൻ ബാലിക്കുനേരെ ബാണം പ്രയോഗിക്കാതിരിക്കാൻ കാരണമെന്ത്?
ബാലിസുഗ്രീവന്മാരെ തിരിച്ചറിയാഞ്ഞതിനാൽ

258. ബാലിയുമായി യുദ്ധം ചെയ്യുമ്പോൾ സുഗ്രീവനെ തിരിച്ചറിവാനായി ശ്രീരാമൻ സുഗ്രീവനു നൽകിയ അടയാളം എന്തായിരുന്നു?
മാല

259. ബാലിയുടെ കഴുത്തിലുണ്ടായിരുന്നത് ആരു കൊടുത്ത മാലയായിരുന്നു?
ദേവേന്ദ്രൻ

260. സുഗ്രീവനുമായി രണ്ടാംവട്ടം യുദ്ധത്തിനൊരുങ്ങിയപ്പോൾ ബാലിയെ തടഞ്ഞുവെച്ചത് ആരായിരുന്നു?
ബാലിയുടെ ഭാര്യ താര

261. ബാലിയുടെ പുത്രൻ ആരായിരുന്നു?
അംഗദൻ

262. രണ്ടാമതുണ്ടായ ബാലിസുഗ്രീവയുദ്ധത്തിൽ യഥാർത്ഥത്തിൽ ക്ഷീണിതനായത് ആരായിരുന്നു?
സുഗ്രീവൻ

263. സുഗ്രീവനെ രക്ഷിയ്ക്കുന്നതിനായി ബാലി - സുഗ്രീവ യുദ്ധാവസരത്തിൽ ശ്രീരാമൻ എന്തു ചെയ്തു?
ബാലിയുടെ നേർക്കു അസ്ത്രം പ്രയോഗിച്ചു

264. ശ്രീരാമൻ ബാലിയെ വധിയ്ക്കുവാനായി ശരം പ്രയോഗിച്ചത് എങ്ങനെയായിരുന്നു?
വൃക്ഷം മറഞ്ഞു നിന്നുകൊണ്ട്

265. ബാലിയുടെ മരണശേഷം വാനര രാജാവായി അഭിഷിക്തനായത് ആരായിരുന്നു?
സുഗ്രീവൻ

266. കിഷ്കിന്ധായിലെ യുവരാജാവായി അഭിഷിക്തനായത് ആരായിരുന്നു?
അംഗദൻ

267. വർഷക്കാലം കഴിയുന്നതുവരെയുള്ള നാലു മാസക്കാലം ശ്രീരാമൻ താമസിച്ചത് എവിടെയായിരുന്നു?
പ്രവർഷണഗിരി

268. സുഗ്രീവൻ കിഷ്കിന്ധയിലെ രാജാവായി സുഖലോലുപനായി കഴിയവെ, സീതാന്വേഷണത്തിനുള്ള ഒരുക്കങ്ങൾ സ്വീകരിക്കുവാനായി അദ്ദേഹത്തെ ഉപദേശിച്ചത് ആരായിരുന്നു?
ഹനുമാൻ

269. സീതാന്വേഷണകാര്യം സുഗ്രീവനെ ഓർമ്മിപ്പിക്കുവാനായി ശ്രീരാമൻ പറഞ്ഞയച്ചത് ആരെയായിരുന്നു?
ലക്ഷ്മണൻ

270. ശ്രീരാമന്റെ ദൗത്യവുമായി, കോപത്തോടെ സുഗ്രീവസന്നിധിയിലെത്തിയ ലക്ഷ്മണനെ സ്വീകരിച്ചത് ആരായിരുന്നു?
അംഗദൻ

271. സുഗ്രീവന്റെ സചിവന്മാരിൽ ഋക്ഷകുലാധിപനായി വർണ്ണിക്കപ്പെടുന്നത് ആരായിരുന്നു?
ജാംബവാൻ

272. ഹനുമാന്റെ പിതാവായ വാനരൻ ആരായിരുന്നു?
കേസരി

273. ഹനുമാന്റെ മാതാവ് ആരായിരുന്നു?
അഞ്ജന

274. ജാംബവാൻ ആരുടെ പുത്രനായിരുന്നു?
ബ്രഹ്‌മാവ്‌

275. സുഷേണൻ ആരുടെ പുത്രനായിരുന്നു?
വരുണൻ 

രാമായണ പ്രശ്നോത്തരി - 12

224. കാട്ടാളസ്ത്രീയായിട്ടുപോലും ശബരിക്ക് മോക്ഷം ലഭിക്കുവാൻ കാരണമെന്ത്?
ശ്രീരാമഭക്തി

225. ശബരിയുടെ ഗുരുനാഥന്മാർക്കുപോലും ലഭിക്കാത്ത ഭാഗ്യം ശബരിക്കു ലഭിച്ചു. അതെന്തായിരുന്നു?
ശ്രീരാമദർശനം

226. ആരുമായി സഖ്യം ചെയ്‌താൽ സീതാന്വേഷണത്തിന് സഹായകമായിരിക്കുമെന്നായിരുന്നു ശബരി ശ്രീരാമനോട് പറഞ്ഞത്?
സുഗ്രീവൻ

227. മോക്ഷകാരണമായി ശ്രീരാമൻ ശബരിയോട് ഉപദേശിച്ചതെന്തായിരുന്നു?
ഭഗവൽഭക്തി

228. ശബര്യാശ്രമത്തിൽ നിന്ന് പോയശേഷം രാമലക്ഷ്മണന്മാർ എത്തിച്ചേർന്നത് ഏത് സരസ്സിന്റെ തടത്തിലായിരുന്നു?
പമ്പാസരസ്സ്

229. രാമായണത്തിൽ നാലാമത്തെ കാണ്ഡം ഏതാണ്?
കിഷ്കിന്ധാകാണ്ഡം

230. പമ്പാസരസ്സ്തടം പിന്നിട്ടശേഷം രാമലക്ഷ്മണന്മാർ എത്തിച്ചേർന്നത് ഏതു പർവ്വതത്തിന്റെ പാർശ്വത്തിലായിരുന്നു?
ഋഷ്യമുകാചലം

231. സുഗ്രീവന്റെ വാസസ്ഥലം ഏതായിരുന്നു?
ഋഷ്യമൂകാചലം

232. സുഗ്രീവൻ ആരുടെ പുത്രനായിരുന്നു?
സൂര്യൻ

233. രാമലഷ്മണന്മാരുടെ സമീപത്തേക്ക് സുഗ്രീവനാൽ പറഞ്ഞയ്ക്കപ്പെട്ടത് ആരായിരുന്നു?
ഹനുമാൻ

234. ഹനുമാൻ ആരുടെ പുത്രനായിരുന്നു?
വായുഭഗവാൻ

235. ഹനുമാൻ ആരുടെ വേഷത്തിലായിരുന്നു രാമലക്ഷ്മണന്മാരെ സമീപിച്ചത്?
വടു

236. സുഗ്രീവൻ ആരെ പേടിച്ചായിരുന്നു ഋഷ്യമുകാചലത്തിൽ താമസിച്ചിരുന്നത്?
ബാലി

237. ബാലി, സുഗ്രീവന്റെ ആരായിരുന്നു?
ജ്യേഷ്ഠൻ

238. ബാലിയുടെ പിതാവ് ആരായിരുന്നു?
ദേവേന്ദ്രൻ

239. ബാലി താമസിച്ചിരുന്ന സ്ഥലം ഏതായിരുന്നു?
കിഷ്കിന്ധാ

240. സുഗ്രീവൻ എത്ര മന്ത്രിമാർ ഉണ്ടായിരുന്നു?
നാല്

241. പഞ്ചവാനരന്മാർ ആരെല്ലാമായിരുന്നു?
സുഗ്രീവൻ, ജാംബവാൻ, ഹനുമാൻ, ജ്യോതിർമുഖൻ, വേഗദർശി

242. സീതാന്വേഷണത്തിനു സഹായിക്കുവാനായി ആരുമായി സംഖ്യം ചെയ്യുവാനായിരുന്നു ഹനുമാൻ ശ്രീരാമനോട് പറഞ്ഞത്?
സുഗ്രീവൻ

243. ശ്രീരാമനിൽ നിന്ന് സുഗ്രീവനു ലഭിക്കേണ്ടിയിരുന്ന സഹായം എന്തായിരുന്നു?
ബാലിവധം

244. മിത്രാത്മജൻ എന്നത് ആരുടെ പേരാണ്?
സുഗ്രീവൻ

245. സീത, ഉത്തരീയത്തിൽ പൊതിഞ്ഞ് കീഴ്പോട്ടെറിഞ്ഞ ആഭരണങ്ങൾ എടുത്ത് സൂക്ഷിച്ചത് ആരായിരുന്നു?
സുഗ്രീവൻ

246. രാമസുഗ്രീവന്മാരുടെ സഖ്യത്തിന് സാക്ഷിയായിരുന്നത് ആരായിരുന്നു?
അഗ്നി

247. ബാലിയെ യുദ്ധം ചെയ്യാൻ വിളിച്ച മയപുത്രനായ അസുരൻ ആരായിരുന്നു?
മായാവി

248. ബാലിയും മായാവിയും തമ്മിലുണ്ടായ യുദ്ധത്തിൽ ആർ മരിച്ചുവെന്നായിരുന്നു സുഗ്രീവനും മറ്റു വാനരന്മാരും ധരിച്ചത്?
ബാലി

249. ബാലിയുടെ പത്നിയുടെ പേരെന്തായിരുന്നു?
താര

250. സുഗ്രീവന്റെ പത്നി ആരായിരുന്നു?
രുമ

251. ബാലിയാൽ വധിക്കപ്പെട്ട ഏത് അസുരന്റെ അസ്ഥികൂടമായിരുന്നു ശ്രീരാമൻ കാൽവിരൽ കൊണ്ട് വലിച്ചെറിഞ്ഞത്?
ദുന്ദുഭി

രാമായണ പ്രശ്നോത്തരി - 11

199. ശ്രീരാമന്റെ സമീപത്തേക്കു പോകുമ്പോൾ സീതാദേവിയുടെ രക്ഷയ്ക്ക് ആരെയായിരുന്നു ലക്ഷ്മണൻ ഏല്പിച്ചത്?
വനദേവതകളെ

200. ലക്ഷ്മണൻ ആശ്രമം വിട്ട് ശ്രീരാമന്റെ അടുത്തേയ്ക്ക് പോയപ്പോൾ ആശ്രമത്തിൽ ചെന്നത് ആരായിരുന്നു?
രാവണൻ

201. രാവണൻ സീതയുടെ സമീപത്തു ചെന്നത് ആരുടെ രൂപത്തിലായിരുന്നു?
ഭിക്ഷു

202. രാവണൻ സീതയെ അപഹരിച്ചുകൊണ്ടു പോകുമ്പോൾ എതിരിട്ട പക്ഷിശ്രേഷ്ഠൻ ആരായിരുന്നു?
ജടായു

203. രാവണന്റെ വെട്ടേറ്റു ജടായു മരിക്കാതിരിക്കാൻ കാരണമെന്ത്?
സീതയുടെ അനുഗ്രഹം

204. രാവണന്റെ ഖഡ്ഗത്തിന്റെ (വാളിന്റെ) പേരെന്ത്? 
ചന്ദ്രഹാസം

205. രാവണനാൽ കൊണ്ടുപോകപ്പെടുമ്പോൾ സീത, ഉത്തരീയത്തിൽ പൊതിഞ്ഞ് താഴത്തേക്ക് എറിഞ്ഞതെന്തായിരുന്നു?
ആഭരണങ്ങൾ

206. രാവണൻ സീതാദേവിയെ താമസിപ്പിച്ചത് എവിടെയായിരുന്നു?
അശോകവനത്തിൽ

207. സീതാദേവിയെ രാവണന്റെ അശോകവനത്തിൽ ഏതു വൃക്ഷത്തന്റെ ചുവട്ടിലായിരുന്നു ഇരുത്തിയത്?
ശിംശപാവൃക്ഷം

208. സീതയെ ആശ്രമത്തിൽ തനിച്ചാക്കി തന്റെ സമീപത്തേക്കു വരുവാൻ കാരണമായതെന്തെന്നായിരുന്നു ശ്രീരാമനോട് ലക്ഷ്മണൻ പറഞ്ഞത്?
സീതയുടെ ദുർവ്വചനങ്ങൾ

209. സീതയെ അന്വേഷിച്ച് നടക്കാൻ തുടങ്ങിയ ശ്രീരാമലക്ഷ്മണന്മാർ ആദ്യമായി കണ്ടുമുട്ടിയത് ആരെയായിരുന്നു?
ജടായു

210. സീതയുടെ വൃത്താന്തം ശ്രീരാമനോട് പറഞ്ഞശേഷം ചരമം പ്രാപിച്ച ജടായുവിന് ശ്രീരാമൻ നൽകിയ അനുഗ്രഹമെന്തായിരുന്നു?
സാരൂപ്യമോക്ഷം

211. സീതയെ അന്വേഷിച്ചു നടക്കുന്ന രാമലക്ഷ്മണന്മാരുമായി കണ്ടുമുട്ടിയ രാക്ഷസൻ ആരായിരുന്നു?
കബന്ധൻ

212. കബന്ധൻ ആഹാരസമ്പാദനത്തിനായി തന്റെ ഏത് അവയവങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്?
കൈകൾ

213. കബന്ധന്റെ കൈകൾക്കുള്ള പ്രത്യേകത എന്തായിരുന്നു?
ഓരോ കയ്യും ഓരോ യോജന നീളമുണ്ടായിരുന്നു.

214. കബന്ധൻ മുൻജന്മത്തിൽ ആരായിരുന്നു?
ഗന്ധർവ്വൻ

215. കബന്ധൻ ആരുടെ ശാപംകൊണ്ടായിരുന്നു രാക്ഷസനായി ജനിച്ചത്?
അഷ്ടാവക്രമഹർഷിയുടെ

216. കബന്ധന്റെ ശിരസ്സ് ഛേദിച്ചത് ആരായിരുന്നു?
ദേവേന്ദ്രൻ

217. കബന്ധന്റെ കരങ്ങൾ ഛേദിച്ചത് ആരായിരുന്നു?
രാമലക്ഷ്മണന്മാർ

218. തന്റെ ശിരസ്സ് ഛേദിക്കപ്പെട്ടിട്ടും കബന്ധൻ മരിക്കാതിരിക്കാൻ കാരണമെന്തായിരുന്നു?
ബ്രഹ്‌മാവിന്റെ വരം

219. ദേവേന്ദ്രനാൽ ഛേദിക്കപ്പെട്ട കബന്ധന്റെ ശിരസ്സ് എവിടെയായിരുന്നു?
കബന്ധന്റെ കുക്ഷിയിൽ

220. കബന്ധമോക്ഷാനന്തരം രാമലക്ഷ്മണന്മാർ എവിടെ എത്തിച്ചേർന്നു?
മതംഗാശ്രമം

221. രാമലക്ഷ്മണന്മാർ മതംഗാശ്രമത്തിൽ കണ്ടുമുട്ടിയ തപസ്വിനി ആരായിരുന്നു?
ശബരി

222. ശ്രീരാമനെ സൽക്കരിക്കുന്നതിനായി ശബരി നൽകിയത് എന്തായിരുന്നു?
ഫലങ്ങൾ

223. ശബരി ദേഹത്യാഗം ചെയ്തത് എങ്ങനെയായിരുന്നു?
അഗ്നിപ്രവേശം ചെയ്ത്

ശ്രീമദ്ഭാഗവതം നിത്യപാരായണം 60 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 59 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 58 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 57 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 56 - ാം ദിവസം

രാമായണ പ്രശ്നോത്തരി - 10

175. ശൂർപ്പണഖ, തനിക്കുനേരിട്ട പീഡയെപ്പറ്റി ആദ്യമായി പരാതിപ്പെട്ടത് ആരോടായിരുന്നു?
ഖരൻ

176. ഖരനേയും സഹോദരന്മാരെയും വധിച്ചത് ആരായിരുന്നു?
ശ്രീരാമൻ

177. ഖരനും സഹോദരന്മാരും ശ്രീരാമനോട് എതിരിട്ടപ്പോൾ സൈന്യത്തിൽ എത്ര രാക്ഷസന്മാർ ഉണ്ടായിരുന്നു?
പതിനാലായിരം

178. ഖരദൂഷണത്രിശിരാക്കളേയും പതിനാലായിരം രാക്ഷസന്മാരേയും ശ്രീരാമൻ വധിച്ചത് എത്ര സമയം കൊണ്ടായിരുന്നു?
മൂന്നേമുക്കാൽ നാഴിക

179. ഖരദൂഷണത്രിശിരാക്കളുമായി ശ്രീരാമൻ യുദ്ധം ചെയ്യുമ്പോൾ സീതയെ എവിടെയായിരുന്നു താമസിപ്പിച്ചിരുന്നത്?
ഗുഹയിൽ

180. യാമിനീചരന്മാർ എന്നാൽ ആരാണ്?
രാക്ഷസന്മാർ

181. ഖരദൂഷണാദികളെ ശ്രീരാമൻ വധിച്ചവൃത്താന്തം അറിഞ്ഞ മഹർഷിമാർ ലക്ഷ്മണന്റെ കയ്യിൽ എന്തെല്ലാം വസ്തുക്കൾ കൊടുത്തു?
അംഗുലീയം, ചൂഡാരത്നം, കവചം

182. ശ്രീരാമാദികൾക്ക് മഹർഷിമാർ കൊടുത്ത വസ്തുക്കളിൽ അംഗുലീയം ആരാണ് ധരിച്ചത്?
ശ്രീരാമൻ

183. ശ്രീരാമാദികൾക്ക് മഹർഷിമാർ കൊടുത്ത ചൂഡാരത്നം ആരാണ് ധരിച്ചത്?
സീതാദേവി

184. ശ്രീരാമാദികൾക്ക് മഹർഷിമാർ നൽകിയ കവചം ആർ ധരിച്ചു?
ലക്ഷ്മണൻ

185. ഖരദൂഷണാദികൾ വധിക്കപ്പെട്ടവിവരം ശൂർപ്പണഖ ആരെയാണ് ധരിപ്പിച്ചത്?
രാവണൻ

186. ഖരദൂഷണാദികൾ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേരെന്തായിരുന്നു?
ജനസ്ഥാനം

187. ശ്രീരാമനെ ലങ്കയിലേക്ക് ആനയിക്കുവാൻ രാവണൻ കണ്ടുപിടിച്ച മാർഗ്ഗം എന്തായിരുന്നു?
സീതാപഹരണം

188. സീതാപഹരണത്തിനായി രാവണൻ ആരുടെ സഹായമായിരുന്നു തേടിയത്?
മാരീചൻ

189. മാരീചന്റെ മാതാവ് ആരായിരുന്നു?
താടക

190. മാരീചൻ എന്തു ഭയപ്പെട്ടിട്ടായിരുന്നു രാവണന്റെ നിർദ്ദേശം അനുസരിക്കാൻ ഒരുങ്ങിയത്?
രാവണനാലുളള വധം

191. മാരീചൻ എന്തു രൂപം ധരിച്ചായിരുന്നു ശ്രീരാമന്റെ ആശ്രമ പരിസരത്ത് സഞ്ചരിച്ചിരുന്നത്?
പൊൻമാൻ (സ്വർണ്ണ നിറമുള്ള മാൻ)

192. പൊന്മാനിനെ കണ്ടപ്പോൾ അത് രാക്ഷന്റെ മായാപ്രയോഗമാണെന്ന് ശ്രീരാമനോട് പറഞ്ഞത് ആരായിരുന്നു?
ലക്ഷ്മണൻ

193. പൊൻമാനിനെ പിടിക്കാനായി ശ്രീരാമനോട് ആവശ്യപ്പെട്ടത് ആരായിരുന്നു?
സീതാദേവി

194. സാക്ഷാൽ സീതയെ എവിടെ മറച്ചുവെച്ചായിരുന്നു ശ്രീരാമൻ മായാസീതയെ ആശ്രമത്തിൽ നിർത്തിയത്?
അഗ്നിയിൽ

195. ശ്രീരാമൻ പൊൻമാനിനെ പിടിക്കാനായി പോയപ്പോൾ സീതദേവിയ്ക്ക് കാവലായി നിർത്തിയത് ആരെയായിരുന്നു?
ലക്ഷ്മണനെ

196. മാരീചനെ നിഗ്രഹിച്ചത് ആരായിരുന്നു?
ശ്രീരാമൻ

197. മാരീചൻ മരിച്ചു വീഴുമ്പോൾ ആരെയായിരുന്നു വിളിച്ചുകൊണ്ടിരുന്നത്?
സീതാലക്ഷ്മണന്മാരെ

198. സീത, ലക്ഷ്മണനെ ശ്രീരാമന്റെ സമീപത്തേക്കയച്ചത് എന്തു ഭയപ്പെട്ടിട്ടായിരുന്നു?
ശ്രീരാമന്റെ അപകടം

ശ്രീമദ്ഭാഗവതം നിത്യപാരായണം 55 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 54 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 53 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 52 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 51 - ാം ദിവസം

രാമായണ പ്രശ്നോത്തരി - 9

147. അത്രിമഹർഷിയുടെ പത്നി ആരായിരുന്നു?
അനസൂയ

148. അനസൂയയുടെ മാതാപിതാക്കന്മാർ ആരായിരുന്നു?
ദേവഹൂതി, കർദ്ദമൻ

149. അത്രിമഹർഷിയുടേയും അനസൂയയുടേയും പുത്രനായി മഹാവിഷ്ണു അവതരിച്ചത് ഏതു നാമധേയത്തിലായിരുന്നു?
ദത്താത്രേയൻ

150. അത്രിമഹർഷിയുടെ പുത്രനായി പരമശിവൻ അവതരിപ്പിച്ച മഹർഷി ആരായിരുന്നു?
ദുർവ്വാസാവ്

151. അത്രിമഹർഷിയുടെ പുത്രനായി ബ്രഹ്‌മാവ്‌ ജനിച്ചത് ആരായിരുന്നു?
സോമൻ (ചന്ദ്രൻ)

152. അനസൂയ സീതാദേവിയ്ക്ക് നല്കിയ വസ്തുക്കൾ എന്തെല്ലാമായിരുന്നു?
അംഗരാഗം, പട്ട്, കുണ്ഡലങ്ങൾ

153. അത്രിമഹർഷിയുടെ ആശ്രമം പിന്നിട്ടശേഷം ശ്രീരാമാദികൾ പ്രവേശിച്ചത് ഏതു വനത്തിലേക്കായിരുന്നു?
ദണ്ഡകാരണ്യം

154. ശ്രീരാമന്റെ വനവാസം വർണ്ണിയ്ക്കുന്നത് രാമായണത്തിലെ ഏതു കാണ്ഡത്തിലാണ്?
ആരണ്യകാണ്ഡം

155. ദണ്ഡകാരണ്യത്തിൽ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസൻ ആരായിരുന്നു?
വിരാധൻ

156. വിരാധരാക്ഷസനെ വധിച്ചതാരായിരുന്നു?
ശ്രീരാമൻ

157. വിരാധരാക്ഷസൻ ആരുടെ ശാപം മൂലമായിരുന്നു രാക്ഷസനായിത്തീർന്നത്?
ദുർവ്വാസാവ്

158. ശ്രീരാമസന്നിധിയിൽ വെച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹർഷി ആരായിരുന്നു?
ശരഭംഗൻ

159. ശ്രീരാമൻ മഹർഷിമാരുടെ രക്ഷയ്ക്കായി എന്തുചെയ്യണമെന്നായിരുന്നു സത്യം ചെയ്തത്?
സർവ്വരാക്ഷസവധം

160. സുതീക്ഷ്ണമഹർഷി ആരുടെ ശിഷ്യനായിരുന്നു?
അഗസ്ത്യൻ

161. കുംഭസംഭവൻ എന്നുപേരുള്ള മഹർഷി ആരായിരുന്നു?
അഗസ്ത്യൻ

162. അഗസ്ത്യമഹർഷി ശ്രീരാമനു കൊടുത്ത ആയുധങ്ങളെന്തെല്ലാം?
വില്ല്, ആവനാഴി, വാൾ

163. അഗസ്ത്യൻ ശ്രീരാമനു നൽകിയ വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു?
ദേവേന്ദ്രൻ

164. ജംഭാരി - ഏതു ദേവന്റെ പേരാണ്?
ദേവേന്ദ്രൻ

165. അഗസ്ത്യാശ്രമം പിന്നിട്ട് യാത്രതുടർന്ന ശ്രീരാമൻ കണ്ടുമുട്ടിയത് ഏതു പക്ഷി ശ്രേഷ്ഠനെയായിരുന്നു?
ജടായു

166. ജടായുവിന്റെ സഹോദരൻ ആരായിരുന്നു?
സമ്പാതി

167. ജടായു ആരുടെ പുത്രനായിരുന്നു?
സൂര്യ സാരഥിയായ അരുണന്റെ

168. സീതാലക്ഷ്മണസമേതനായി ശ്രീരാമൻ ആശ്രമം പണിത് താമസിച്ചത് എവിടെയായിരുന്നു?
പഞ്ചവടി

169. പഞ്ചവടിക്ക് ആ പേർ സിദ്ധിച്ചത് എങ്ങനെ?
അഞ്ച് വടവൃക്ഷങ്ങൾ ഉള്ളതിനാൽ

170. വടവൃക്ഷം എന്നാൽ എന്ത്?
പേരാൽ മരം

171. പഞ്ചവടിയിൽ ശ്രീരാമന്റെ ആശ്രമത്തിനു സമീപത്തുണ്ടായിരുന്ന നദിയേത്?
ഗൗതമി

172. പഞ്ചവടിയിൽ താമസിക്കവെ ശ്രീരാമനെ സമീപിച്ച രാക്ഷസി ആരായിരുന്നു?
ശൂർപ്പണഖ

173. ശൂർപ്പണഖയുടെ സഹോദരന്മാരായി ദണ്ഡകാരണ്യത്തിൽ താമസിച്ചിരുന്നവർ ആരായിരുന്നു?
ഖരദൂഷണത്രിശരാക്കൾ

174. ശൂർപ്പണഖയുടെ നാസികാഛേദം ചെയ്തത് ആരായിരുന്നു?
ലക്ഷ്മണൻ

രാമായണ പ്രശ്നോത്തരി - 8

125. ദശരഥൻ മരിച്ച ഉടനെ ആരെക്കൂട്ടിക്കൊണ്ടുവരുവാനായിരുന്നു വസിഷ്ഠൻ ദൂതന്മാരെ അയച്ചത്?
ഭരതശത്രുഘ്നന്മാരെ

126. അയോദ്ധ്യയിലെത്തിയ ഭരതന്, പിതാവിന്റെ മരണകാരണം അറിഞ്ഞപ്പോൾ കൈകേയിയോടു തോന്നിയ ഭാവം എന്തായിരുന്നു?
ക്രോധം

127. ദശരഥന്റെ സംസ്കാരാദികൾ അനുഷ്ഠിച്ചത് ആരായിരുന്നു?
ഭരതശത്രുഘ്നന്മാർ

128. ദശരഥന്റെ സംസ്കാരാദികൾ കഴിഞ്ഞ ശേഷം അയോദ്ധ്യാവാസികളോടുകൂടി ഭരതൻ പുറപ്പെട്ടത് എവിടേക്കായിരുന്നു?
ശ്രീരാമന്റെ സമീപത്തേക്ക്

129. ഭരതൻ ശ്രീരാമനെ കാണുവാനായി വനത്തിലേക്കു പോയതിന്റെ ഉദ്ദേശം എന്തായിരുന്നു?
അയോദ്ധ്യയിലേക്ക് ശ്രീരാമനെകൂട്ടിക്കൊണ്ടുപോകുവാൻ

130. ശ്രീരാമനെ കൂട്ടിക്കൊണ്ടു വരുവാനായി വനത്തിലേക്കു പുറപ്പെട്ട ഭരതാദികൾ ആദ്യമായി എത്തിച്ചേർന്നത് ഏത് സ്ഥലത്തായിരുന്നു?
ശൃംഗിവേരം

131. ഭരതന്റെ വനാഗമനോദ്ദേശം യഥാർത്ഥമായി അറിഞ്ഞ ഗുഹന് ഭരതനോടു തോന്നിയ മനോവികാരം എന്തായിരുന്നു?
ഭക്തി

132. ശ്രീരാമൻ എവിടെ വസിക്കുന്നതായിട്ടാണ് ഗുഹൻ ഭരതനോട് പറഞ്ഞത്?
ചിത്രകൂടം

133. ഗംഗ കടന്നശേഷം ഭരതാദികൾ ആരുടെ ആശ്രമത്തിലായിരുന്നു ചെന്നെത്തിയത്?
ഭരദ്വാജൻ

134. ഭരദ്വാജമഹർഷി ആരുടെ സഹായം കൊണ്ടായിരുന്നു ഭരതാദികളെ സൽക്കരിച്ചത്?
കാമധേനു

135. ഭരതൻ ശ്രീരാമനെ അറിയിച്ച ദുഃഖവാർത്ത എന്തായിരുന്നു?
ദശരഥന്റെ മരണം

136. ശ്രീരാമൻ പിതാവിന് സമർപ്പിച്ച പിണ്ഡം എന്തുകൊണ്ടുള്ളതായിരുന്നു?
ഇംഗുദിയുടെ പിണ്ണാക്ക്

137. കാട്ടിൽ താമസിക്കുന്നവർ എണ്ണയ്ക്കുവേണ്ടി ഉപയോഗിയ്ക്കുന്നതെന്ത്?
ഇംഗുദി (ഓടൻ)

138. ഭരതൻ കാട്ടിൽ ചെന്നെത്തി ശ്രീരാമനെ സന്ദർശിച്ചശേഷം അപേക്ഷിച്ചതെന്തായിരുന്നു?
രാജ്യം സ്വീകരിക്കുവാൻ

139. അയോദ്ധ്യയിലേക്കു തിരിച്ചുവരാൻ വിസമ്മതിച്ച ശ്രീരാമനോട് ഭരതൻ വാങ്ങിയത് എന്തായിരുന്നു?
പാദുകങ്ങൾ

140. അയോദ്ധ്യയിലേക്കു തിരിച്ചുവരുവാൻ ശ്രീരാമനെ ഭരതൻ നിർബ്ബന്ധിച്ചപ്പോൾ ശ്രീരാമന്റെ അവതാരരഹസ്യം ഭരതനെ ധരിപ്പിച്ചത് ആരായിരുന്നു?
വസിഷ്ഠൻ

141. പതിനാലുസംവത്സരം പൂർത്തീകരിച്ച് പിറ്റേ ദിവസം ശ്രീരാമൻ അയോദ്ധ്യയിൽ മടങ്ങിയെത്തിയില്ലെങ്കിൽ എന്തുചെയ്യുമെന്നായിരുന്നു ഭരതന്റെ ശപഥം?
അഗ്നിപ്രവേശം

142. ശ്രീരാമന്റെ ആജ്ഞാനുസരണം അയോദ്ധ്യയിലേക്കു തിരിച്ചുപോയ ഭരതൻ പിന്നീട് താമസിച്ചിരുന്നത് എവിടെയായിരുന്നു?
നന്ദിഗ്രാമം

143. ശ്രീരാമഭരതന്മാർ തമ്മിലുണ്ടായ സംവാദത്തിൽനിന്നും പിന്നീടുണ്ടായ ഭരതന്റെ പ്രവൃത്തികളിൽ നിന്നും പ്രകടമാകുന്നത് ഭരതന്റെ ഏത് ഗുണമാണ്?
ഭ്രാതൃഭക്തി

144. ശ്രീരാമപാദുകങ്ങളെ എവിടെവച്ചായിരുന്നു ഭരതശത്രുഘ്നന്മാർ പൂജിച്ചിരുന്നത്?
സിംഹാസനം

145. ചിത്രകൂടം വിട്ടുപോയശേഷം ശ്രീരാമൻ ഏതു മഹർഷിയെയായിരുന്നു സന്ദർശിച്ചത്?
അത്രി

146. അത്രിമഹർഷി ആരുടെ പുത്രനായിരുന്നു?
ബ്രഹ്‌മാവ്‌ 

ശ്രീമദ്ഭാഗവതം നിത്യപാരായണം 50 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 49 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 48 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 47 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 46 - ാം ദിവസം

രാമായണ പ്രശ്നോത്തരി - 7

98. ശ്രീരാമന്റെ അവതാരരഹസ്യം അയോദ്ധ്യാ വാസികളെ ബോദ്ധ്യപ്പെടുത്തിയത് ആരായിരുന്നു?
വാമദേവൻ

99. വനവാസത്തിനു പോകുമ്പോൾ ശ്രീരാമനെ അനുഗമിച്ചത് ആരെല്ലാമായിരുന്നു?
സീതയും ലക്ഷ്മണനും

100. വനവാസാവസരത്തിൽ അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെപ്പറ്റി ലക്ഷ്മണന് ഉപദേശം നൽകിയത് ആരായിരുന്നു?
സുമിത്ര

101. രാമലക്ഷ്മണന്മാർ വനത്തിലേക്ക് പോകുമ്പോൾ ധരിച്ച വസ്ത്രം എന്തായിരുന്നു?
മരവുരി

102. വനവാസത്തിനിറങ്ങിയ ശ്രീരാമാദികളെ തേരിലേറ്റിക്കൊണ്ടുപോയത് ആരായിരുന്നു?
സുമന്ത്രർ

103. വനവാസത്തിനിറങ്ങിയ ശ്രീരാമൻ ആദ്യമായി കണ്ടുമുട്ടിയത് ആരെയായിരുന്നു?
ഗുഹൻ

104. ഗുഹൻ ഏതു വർഗ്ഗക്കാരുടെ രാജാവായിരുന്നു?
നിഷാദന്മാർ

105. രാമലക്ഷ്മണന്മാർക്ക് ജടപിരിക്കുവാനായി ഗുഹൻ കൊണ്ടുവന്നു കൊടുത്തതെന്തായിരുന്നു?
വടക്ഷീരം

106. ഗുഹൻ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേരെന്തായിരുന്നു?
 ശൃംഗിവേരം

107. ശ്രീരാമാദികളെ ഗുഹൻ കടത്തിയ നദി ഏതായിരുന്നു?
ഗംഗാനദി

108. ഗംഗാനദി കടന്നശേഷം ശ്രീരാമൻ സന്ദർശിച്ചത് ഏതു മഹർഷിയെയായിരുന്നു?
ഭരദ്വാജൻ

109. ഭരദ്വാജാശ്രമം പിന്നിട്ടശേഷം ശ്രീരാമൻ സന്ദർശിച്ചത് ഏതു മഹർഷിയെയായിരുന്നു?
വാല്മീകി

110. വാല്മീകിയുടെ ആദ്യത്തെ പേരെന്തായിരുന്നു?
രത്‌നാകരൻ

111. വാല്മീകി ആരുടെ പുത്രനായിരുന്നു?
വരുണൻ

112. വാല്മീകി മഹർഷിയാകുന്നതിനുമുമ്പുള്ള ജീവിതം ഏതുരീതിയിലുള്ളതായിരുന്നു?
കാട്ടാളന്റെ

113. വാല്മീകിക്ക് മന്ത്രോപദേശം ചെയ്തത് ആരായിരുന്നു?
സപ്തർഷികൾ

114. വാല്മീകിക്ക് ഏതു മന്ത്രം, ഏതു രീതിയിലായിരുന്നു സപ്തർഷികൾ ഉപദേശിച്ചത്?
രാമമന്ത്രം, "മരാ മരാ" എന്ന്

115. വാല്മീകി, മഹർഷിയായി പുറത്തുവന്നത് എന്തിൽ നിന്നായതിനാലായിരുന്നു ആ പേർ ലഭിച്ചത്?
വാല്മീകം (പുറ്റ്)

116. ശ്രീരാമാദികൾ വനവാസത്തിനുപോയശേഷം ദശരഥൻ ആരുടെ ഗൃഹത്തിലായിരുന്നു താമസിച്ചത്?
കൗസല്യ

117. ദശരഥന് ആരിൽ നിന്നായിരുന്നു ശാപം ഏറ്റത്?
വൈശ്യദമ്പതികൾ

118. ദശരഥന് ഏറ്റ ശാപം എന്തായിരുന്നു?
പുത്രശോകത്താൽ മരണം

119. ദശരഥന് ശാപംകിട്ടാൻ കാരണമായ കഥയിൽ, അദ്ദേഹം ബാണംവിട്ടതു ഏതു മൃഗത്തെ ലക്ഷ്യമാക്കിയിട്ടായിരുന്നു?
കാട്ടാന

120. ദശരഥൻ ആനയെ ഉദ്ദേശിച്ച് അയച്ച ബാണം ആർക്കാണ് തറച്ചത്?
മുനികുമാരന്

121. ദശരഥന്റെ ബാണമേറ്റ മുനികുമാരൻ എന്തിനുവേണ്ടിയായിരുന്നു രാത്രിസമയത്ത് കാട്ടിൽ പോയത്?
മാതാപിതാക്കൾക്ക് വെള്ളം കൊണ്ടുക്കുവാൻ

122. ദശരഥന്റെ ബാണമേറ്റ മുനികുമാരന് എന്തു സംഭവിച്ചു?
മരണം

123. ആരെ വിളിച്ചുകൊണ്ടായിരുന്നു ദശരഥൻ ചരമം പ്രാപിച്ചത്?
ശ്രീരാമസീതാലക്ഷ്മണന്മാരെ

124. ദശരഥന്റെ മൃതശരീരം സൂക്ഷിച്ചത് എന്തിലായിരുന്നു?
എണ്ണത്തോണിയിൽ

മനഃപൊരുത്തം മാത്രം മതിയോ ദാമ്പത്യവിജയത്തിന്

ശ്രീമദ്ഭാഗവതം നിത്യപാരായണം 45 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 44 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 43 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 42 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 41 - ാം ദിവസം

ഇളക്കമില്ലാത്ത മനസ്സുണ്ടാവാന്‍

ശ്രീമദ്ഭാഗവതം നിത്യപാരായണം 40 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 39 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 38 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 37 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 36 - ാം ദിവസം

നന്നായി ഉറങ്ങാനുള്ള രഹസ്യമന്ത്രം

ശ്രീമദ്ഭാഗവതം നിത്യപാരായണം 35 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 34 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 33 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 32 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 31 - ാം ദിവസം

ദക്ഷിണയുടെ സങ്കല്‍പ്പം വിശദീകരിക്കാമോ?

ശ്രീമദ്ഭാഗവതം നിത്യപാരായണം 30 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 29 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 28 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 27 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 26 - ാം ദിവസം

വൈകി വരുന്ന വിവാഹങ്ങള്‍

തുമ്പേ, പൂക്കളിൽ നീയേ ഭാഗ്യവതി

ശത്രുദോഷങ്ങളും ആഭിചാരങ്ങളും അകറ്റാൻ നരസിംഹയന്ത്രം

ശ്രീമദ്ഭാഗവതം നിത്യപാരായണം 25 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 24 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 23 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 22 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 21 - ാം ദിവസം

ധനികനാകുന്നത് തെറ്റല്ല

പാമ്പിനെ സ്വപ്നം കാണുന്നുണ്ടോ ?

ശ്രീമദ്ഭാഗവതം നിത്യപാരായണം 20 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 19 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 18 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 17 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 16 - ാം ദിവസം

ഭാരതീയ ധര്‍മ്മം

ശ്രീമദ്ഭാഗവതം നിത്യപാരായണം 15 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 14 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 13 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 12 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 11 - ാം ദിവസം

ക്ഷേത്രചൈതന്യത്തിന് വേദോപാസന പ്രാധാന്യം

ശ്രീമദ്ഭാഗവതം നിത്യപാരായണം 10 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 9 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 8 - ാം ദിവസം

മനുഷ്യജന്മത്തിന്റെ കർത്തവ്യം

ശ്രീമദ്ഭാഗവതം നിത്യപാരായണം 7 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 6 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 5 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 4 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 3 - ാം ദിവസം

പൂണൂൽ

കളമെഴുത്തിന്റെ ഐതീഹ്യം

മുറികള്‍ക്കുള്ള സ്‌ഥാനവും ചില കാര്യങ്ങളും

ശ്രീമദ്ഭാഗവതം നിത്യപാരായണം 2 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 1 - ാം ദിവസം

പ്രാർത്ഥന

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.